കണ്ണൂർ എക്സ്പ്രസ് ഇന്നുമുതൽ വീണ്ടും യശ്വന്ത് പൂരയിൽ നിന്ന് യാത്രതിരിക്കും;ആഘോഷമാക്കാനൊരുങ്ങി മലയാളി സംഘടനകൾ.

Loading...

ബെംഗളൂരു : ബാനസവാടി യിലേക്ക് മാറ്റിയ 16527/28 കണ്ണൂർ എക്സ്പ്രസ് ഇന്ന് മുതൽ യശ്വന്ത് പൂരിൽ നിന്ന് യാത്രതിരിക്കും.

ഏകദേശം രണ്ടു മാസം മുൻപാണ് പതിനേഴു വർഷത്തോളമായി യശ്വന്ത് പൂരിൽ നിന്ന് കണ്ണൂരിലേക്ക് പോയിരുന്ന യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസിനെ ബാനസവാടിയിലേക്ക് മാറ്റിയത്.

ഇത് മലബാറിലെ മലയാളി യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കി എട്ടുമണിക്ക് യെശ്വന്ത് പുരയിൽ നിന്നും യാത്ര തിരിച്ചിരുന്ന ട്രെയിൻ 8:25 ആണ് ബാനസവാടിയിൽ അനുവദിച്ച സമയം.

എന്നാൽ പലദിവസങ്ങളിലും ട്രെയിൻ വൈകി അടുത്ത ദിവസം രാവിലെ ഒരു മണിക്ക് ശേഷം വരെ ബാനസവാടിയിൽ  നിന്ന് യാത്ര തുടങ്ങുന്നു സാഹചര്യമുണ്ടായി.

ഇതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധമുയരുകയും ജനപ്രതിനിധികളായ ശോഭ കരന്തലജെ, അൽഫോൺസ് കണ്ണന്താനം, സദാനന്ദഗൗഡ തുടങ്ങിയവരെ തുടർച്ചയായി ബന്ധപ്പെടുകയും ചെയ്തതിന് ഫലമായി ട്രെയിൻ വീണ്ടും യശ്വന്തപുര യിലേക്ക് കൊണ്ടുവരികയായിരുന്നു .

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോട് കൂടി ഈ തീരുമാനം നടപ്പിലാക്കാനുള്ള സമയം വീണ്ടും വൈകുകയായിരുന്നു അങ്ങനെ അവസാനം ഇന്ന് എട്ടുമണിക്ക് യശ്വന്ത്യേ പുരയിൽ നിന്ന് ഈ ട്രെയിൻ കണ്ണൂരിലേക്ക് യാത്രതിരിക്കും .

യശ്വന്ത്പുരയെ കൂടാതെ ബാനസവാടി കാർമൽറാം എന്നിവിടങ്ങളിലാണ് നഗരത്തിൽ ഈ ട്രെയിനിന് മറ്റ് സ്റ്റോപ്പുകൾ.

മലയാളികളുടെ പോരാട്ടത്തിന്റെ നാൾവഴികൾ താഴെ:

Slider
Slider
Loading...
വായിക്കുക:  വിദേശത്ത് ജോലി തപ്പാൻ ഏജന്റിന്റെ സഹായത്തോടെ വിസിറ്റിംഗ് വിസയിൽ കൃത്രിമം; ബെംഗളൂരു എയർപോർട്ടിൽ എത്തിയപ്പോൾ കയ്യോടെ പിടികൂടി എമിഗ്രേഷൻ ഓഫീസർ!!

Related posts

error: Content is protected !!