വേനലായതോടെ കുടകിലെ തണുപ്പ് തേടി വിനോദ സഞ്ചാരികളുടെ പ്രവാഹം!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

കേരളത്തിന് മൂന്നാർ എന്നപോലെയാണ് കർണാടകയ്ക്ക് കൂർഗ്. കുടക് എന്നും ഈ പ്രദേശത്തെ വിളിക്കാറുണ്ട്. പ്രകൃതിദുരന്തം വിനോദസഞ്ചാരമേഖലയെ ആകെ തളർത്തിയ കുടകിലക്ക് ഇപ്പോൾ സഞ്ചാരികളുടെ പ്രവാഹമാണ്. കുടകിന്റെ സൗന്ദര്യം ആസ്വദിക്കാനും പിന്നെ ഈ വേനലിൽ കുറച്ച് തണുപ്പ് തേടിയുമാണ് വിനോദസഞ്ചാരികൾ കുടകിലേക്ക് എത്തുന്നത്.

പ്രധാന വിനോദസഞ്ചാര, തീർഥാടന കേന്ദ്രങ്ങളായ ആബെ വെള്ളച്ചാട്ടം, രാജാ സീറ്റ്, ദുബാരെ ആനത്താവളം, ഹാരംഗി അണക്കെട്ട്, മണ്ഡൽപട്ടി, ഹമ്മിയാല, ഭാഗമണ്ഡല, തലക്കാവേരി തുടങ്ങിയ സ്ഥലങ്ങളിലെത്തുന്നവരുടെ എണ്ണത്തിൽ  കാര്യമായവർധന രേഖപ്പെടുത്തി.

ഈ വേനലിൽ നിങ്ങൾക്കും ഒരു ട്രിപ്പ് പ്ലാൻ ചെയ്യാം. നിത്യഹരിത വനങ്ങളും, തേയിലത്തോട്ടങ്ങളും, കാപ്പിത്തോട്ടങ്ങളും മഞ്ഞുപുതച്ചു നിൽക്കുന്ന അന്തരീക്ഷവുമെല്ലാമാണ് കൂർഗ്ഗിനെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നത്. അൽപ്പം കാശു മുടക്കാൻ തയ്യാറാണെങ്കിൽ നല്ല കിടിലൻ റിസോർട്ടുകളിൽ താമസിച്ചു കൊണ്ട് അടിച്ചു പൊളിക്കാം.

കുറഞ്ഞ ബഡ്ജറ്റിലാണ് നിങ്ങളുടെ യാത്രയെങ്കിൽ സാധാരണക്കാർക്ക് കയ്യിലൊതുങ്ങുന്ന ബഡ്‌ജറ്റ്‌ ഹോംസ്റ്റേകളും അവിടെയുണ്ട്. തിരക്കുകളെല്ലാം മാറ്റിവെച്ച് രണ്ടോ മൂന്നോ ദിവസം കൂർഗിൽ ചെലവഴിക്കുവനായിട്ടു വേണം നിങ്ങളുടെ ട്രിപ്പ് പ്ലാൻ ചെയ്യുവാൻ.

 

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: