സുമലതയെ പിന്തുണച്ച ഏഴ് ബ്ലോക്ക് പ്രസിഡന്‍റുമാരെ കോണ്‍ഗ്രസ് പുറത്താക്കി!!

ബെംഗളൂരു: മാണ്ഡ്യയിൽ സുമലതയെ പിന്തുണച്ച ഏഴ് ബ്ലോക്ക് പ്രസിഡന്‍റുമാരെ കോണ്‍ഗ്രസ് പുറത്താക്കി. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെതുടർന്നാണ് സ്വതന്ത്രസ്ഥാനാർത്ഥിയായി സുമലത മത്സരിക്കുന്നത്. ബിജെപി പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് ധാരണപ്രകാരം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖിലിനെയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പോലും നിഖിലിനെ പിന്തുണയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പ്രവര്‍ത്തകരുടെ എതിര്‍പ്പ് കുറഞ്ഞില്ല. മാത്രമല്ല കോണ്‍ഗ്രസ് പതാകയുമേന്തി തന്നെയാണ് ബിജെപി പിന്തുണയുള്ള സുമലതയ്ക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തകർ വോട്ട് തേടിയത്.ഇതോടെ ജെഡിഎസ് പിന്തുണ ആവശ്യമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതോടെ കടുത്ത നടപടികളിലേക്ക് നേതൃത്വം കടക്കുകയായിരുന്നു.

വായിക്കുക:  പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു;നിരവധി പേർക്ക് പരിക്ക്; തമിഴ്നാട്ടിൽ വച്ച് മേൽപ്പാലത്തിന്റെ മുകളിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.

സുമലതയ്ക്ക് സീറ്റില്ലെന്ന് വ്യക്തമായതോടെ സംസ്ഥാന നേതൃത്വത്തിനെതിരെ കോൺഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വന്നിരുന്നു. സുമലതയ്ക്ക് സീറ്റ് നല്‍കണമെന്നായിരുന്നു ആവശ്യം. സുമലതയ്ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!