രാജാജി നഗറില്‍നിന്ന് നല്ല വാർത്ത.. പ്രസിദ്ധ ക്ഷേത്രത്തെ പരിപാലിയ്ക്കുന്നത് മുസ്ലിം യുവാവ്!! ഇവിടെ മതവൈരവുമില്ല പ്രശ്നങ്ങളും ഇല്ല.

Loading...

ബെംഗളൂരു: ഈ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത്, വീണ്ടും മതങ്ങളുടെ പേരിൽ ഭിന്നതകൾ ഉടലെടുക്കുമ്പോൾ, നഗരത്തിലെ രാജാജി നഗറില്‍നിന്ന് നല്ല വാർത്ത.. പ്രസിദ്ധ ക്ഷേത്രത്തെ പരിപാലിയ്ക്കുന്നത് മുസ്ലിം യുവാവ്!! ഇവിടെ മതവൈരവുമില്ല പ്രശ്നങ്ങളും ഇല്ല.

ക്ഷേത്രത്തെ പരിപാലിയ്ക്കുന്നതും സംരക്ഷിക്കുന്നത് 27കാരനായ സദാം ഹുസൈന്‍ എന്ന മുസ്ലിം യുവാവാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അദ്ദേഹം വളരെ സമാധാനത്തോടെ അദ്ദേഹം ഈ ജോലി ചെയ്ത് വരുന്നു. രാമനവമി ആഘോഷത്തില്‍ മുഖ്യപങ്ക് വഹിക്കുന്നതും ഇദ്ദേഹം തന്നെ. താന്‍ മുസ്ലിം കുടുംബത്തിലാണ് ജനിച്ചതെങ്കിലും തന്റെ ജോലിയ്ക്ക് അത് തടസമാകുന്നില്ലെന്ന് സദാം പറയുന്നു.

വായിക്കുക:  വിവാഹ സദ്യയില്‍ ബാക്കിവന്ന പഴകിയ ഇറച്ചി കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു.

ഈ ജോലി തനിയ്ക്ക് മനസിന് വല്ലാത്ത സംതൃപ്തി നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ പ്രധാന ഉത്സവ ദിനത്തിലെ രഥോത്സവത്തില്‍ രഥം വലിയ്ക്കുന്നതുള്‍പ്പെടെയുള്ള പ്രധാന ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുക്കാറുണ്ട്. ഇവിടെ ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളോ, മറ്റു സമുദായക്കാരുമായോ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പ്രദേശവാസികളും സാക്ഷ്യപ്പെടുത്തി. സദാം ക്ഷേത്രം പരിപാലിയ്ക്കുന്ന ചുമതല ഏറ്റെടുത്തതിന് ആയിരക്കണക്കിന് വിശ്വാസികളാണ് പിന്തുണയുമായി രംഗത്ത് എത്തിയതെന്ന് ക്ഷേത്രം ഓഫീസര്‍ പറയുന്നു.

വായിക്കുക:  ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ഇതുവരെ ലഭിച്ചത് 26000ൽ അധികം പരാതികൾ;ഇന്നലെ മാത്രം 6700 പരാതികൾ ലഭിച്ചു;"ഹലാൽ"നിക്ഷേപം എന്നറിയച്ചതിനാൽ കൂടുതലും നിക്ഷേപിച്ചത് മുസ്ലീം സമുദായാംഗങ്ങൾ.

 

Slider
Slider
Loading...

Related posts

error: Content is protected !!