റെയ്ഡിന് എതിരെ ആദായനികുതി ഓഫീസ് ഉപരോധിച്ച മുഖ്യമന്ത്രി പെട്ടു;കുമാരസ്വാമിക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം;നോട്ടീസ് നൽകി പോലീസ്.

Loading...

ബെംഗളൂരു :മന്ത്രി സി.എസ് പുട്ട രാജുവിന്റെയും മറ്റു കരാറുകാരുടെയും വസതികളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നതിനെ തുടർന്ന്, നഗരത്തിലെ ആദായ നികുതി ഓഫീസ് ഉപരോധിച്ച മുഖ്യമന്ത്രി കുമാരസ്വാമിക്കും മറ്റ് നേതാക്കൾക്കുമെതിരെ പോലീസ് നോട്ടീസ് നൽകി.

മുൻകൂട്ടി അനുമതി വാങ്ങാതെ റോഡ് ഉപരോധിച്ചതിനാണ് നടപടി ,ഇവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് ഗോവ – കർണാടക സർക്കിൾ പ്രിൻസിപ്പാൾ ചീഫ് കമ്മീഷണർ ബാലകൃഷ്ണ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജീവ് കുമാറിന് പരാതി നൽകിയിരുന്നു.

വായിക്കുക:  പുകവലിക്കാർക്കെതിരെ കർശന നടപടിയുമായി അധികൃതർ; പുകവലിച്ച കെ.എസ്.ആർ.ടി.സി. യാത്രക്കാരിൽനിന്ന് ഈടാക്കിയത് 2.6 കോടി രൂപ!!

ഓഫീസർ അത് ഡി.ജി.പി നീല മണി രാജുവിന് കൈമാറുകയായിരുന്നു. ഉപമുഖ്യമന്ത്രി ജി പരമേശ്വര, സിദ്ധരാമയ്യ എന്നിവർക്കും നോട്ടീസ് ലഭിച്ചു

Slider
Slider
Loading...

Related posts

error: Content is protected !!