വളർത്തു പൂച്ചക്ക് മൈസുരു രാജാവ്‌ ചാമരാജ വോഡയറിന്റെ പേര് നല്‍കി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു;പ്രതിഷേധം;ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വിവാദത്തില്‍.

Loading...

ബെംഗളൂരു : 500 വർഷത്തിലേറെ മൈസൂരു ഭരിച്ച  വൊഡയാർ രാജകുടുംബത്തോട് കര്‍ണാടകക്കാര്‍ക്ക് പ്രത്യേക സ്നേഹവും ബഹുമാനവുമാണ് എന്നാല്‍  വളർത്തു പൂച്ചയ്ക്ക് ഐഎഎസ് ഉദ്യോഗസ്ഥൻ മൈസൂരു രാജാവ് ചാമരാജ വൊഡയാറിന്റെ പേരു നൽകിയതു വിവാദമായി.

ഗ്രാമീണ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൽ.കെ.ആതിക് ആണ് ‘ഞങ്ങളുടെ ചാമരാജ വൊഡയാർ’ എന്ന് പൂച്ചയുടെ ചിത്രം സഹിതം ട്വീറ്റ് ചെയ്തത്.  മുന്‍പ് കോൺഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ ആതിക് ആയിരുന്നു ചീഫ് സെക്രട്ടറി.

വായിക്കുക:  മഴ ദേവതയെ പ്രസാദിപ്പിക്കാന്‍ തവള കല്യാണം നടത്തി ഉഡുപ്പി നിവാസികള്‍!!

ഇതിനു പിന്നാലെ കടുത്ത വിമർശനങ്ങളും സമൂഹമാധ്യമങ്ങളിലൂടെ നേരിട്ടു. അതേസമയം തന്റെ മക്കളാണു പേരിടലിനു പിന്നിലെന്നു ആതിക് പ്രതികരിച്ചു. എന്നാൽ ഇത്രയേറെ വിമർശനമുണ്ടായിട്ടും പോസ്റ്റ് നീക്കം ചെയ്യാത്ത് എന്തെന്നാണു വിമർശകരുടെ ചോദ്യം.

Slider
Slider
Loading...

Related posts

error: Content is protected !!