ഇവരുടെ ജീവന്‍ കവര്‍ന്ന വില്ലന്‍ പ്രണയമായിരുന്നു!!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

പ്രണയം നിരസിച്ച കാരണത്താല്‍ ഒരു മാസത്തിനിടെ കേരളത്തില്‍ അഗ്നിക്കിരയായത് രണ്ടു പെണ്‍കുട്ടികള്‍!! മാര്‍ച്ച് 12നാണ് റാന്നി അയിരൂര്‍ സ്വദേശിനിയായ കവിത തിരുവല്ലയില്‍ കത്തിയമര്‍ന്നത്. ഇപ്പോഴിതാ, തൃശ്ശൂർ ചിയ്യാരം സ്വദേശി നീതുവും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിരിക്കുന്നു.

19കാരിയായ കവിതയുടെയും 22കാരിയായ നീതുവിന്‍റെയും ജീവന്‍ കവര്‍ന്ന വില്ലന്‍ പ്രണയമായിരുന്നു. പ്രണയം നിരസിച്ചതിനാണ് ഇരുവരെയും സുഹൃത്തുക്കളായ യുവാക്കള്‍ ചുട്ടെരിച്ചത്. പട്ടാപകല്‍ നടുറോഡിൽ വച്ചാണ് കവിതയെ അജിൻ റെജി മാത്യു അഗ്നിക്കിരയായത്. രാവിലെ ഏഴ് മണിയ്ക്ക് വീടാക്രമിച്ചാണ് നിതീഷ് നീതുവിന്‍റെ ജീവന്‍ കവര്‍ന്നത്.

വായിക്കുക:  നഗരത്തിലെ 15 റെയിൽവേ സ്റ്റേഷനുകളിൽ സൈക്കിൾ ഷെയറിങ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങി റെയിൽവേ!

ഇരു സംഭവങ്ങളിലും സംസാരിച്ച് നില്‍ക്കുന്നതിനിടെ പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തുകയും ശേഷം, കയ്യില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ബിടെക് വിദ്യാര്‍ഥിനിയായ നീതുവിന്‍റെ അമ്മ നേരത്തെ മരിച്ചു പോയിരുന്നു. അച്ഛന്‍ ഉപേക്ഷിക്കുകയും ചെയ്തു. മുത്തശ്ശിയോടും അമ്മാവനോടുമൊപ്പമാണ് നീതു താമസിച്ചിരുന്നത്.

വായിക്കുക:  ഗൾഫ് മേഖലയിൽ അതീവ ജാഗ്രതാ നിർദേശം!!

ഇരു സംഭവങ്ങളിലും വില്ലനായി വന്നത് പ്രണയമാണ്. തനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്ന സ്വാര്‍ഥ ചിന്തയാണ് ഇതിനൊക്കെ പിന്നില്‍.

Loading...

Written by 

Related posts