വാട്‌സാപ് സന്ദേശങ്ങളിലെ വിശ്വാസ്യത പരിശോധിക്കാന്‍ പുതിയ സംവിധാനം!!!

Loading...

വാട്‌സാപ് വഴി പ്രചരിക്കുന്ന വാര്‍ത്തകളിലെ വിവരം ശരിയാണോ എന്നു പരിശോധിക്കാന്‍ പുതിയ സംവിധാനം. സന്ദേശങ്ങളിലെ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാനുള്ള സംവിധാനവുമായി വാട്‌സാപ്പ് രംഗത്ത്. പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാനായി ചൊവ്വാഴ്ച അവതരിപ്പിച്ച സംവിധാനത്തിന്റെ പേര് ‘ചെക്ക്‌പോയന്റ് ടിപ്‌ലൈൻ’ എന്നാണ്.

വ്യക്തികൾക്ക് ലഭിച്ച സന്ദേശം 9643000888 എന്ന നമ്പറിലേക്ക് ഫോർവേഡ് ചെയ്ത് വിശ്വാസ്യത പരിശോധിക്കാം. സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ അയക്കാം. മലയാളം, ഹിന്ദി, തെലുഗു, ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോട്ടോ എന്ന സ്റ്റാർട്ടപ്പാണ് വിവരങ്ങൾ പരിശോധിക്കുന്നത്. വ്യക്തികൾ അയക്കുന്ന സന്ദേശത്തിന് ശരി, തെറ്റ്, തെറ്റിദ്ധരിപ്പിക്കുന്നത്, തർക്കത്തിലുള്ളത് എന്നിവയിലൊന്ന് മറുപടിയായി ലഭിക്കും.

Slider
Slider
Loading...
വായിക്കുക:  മുഖ്യമന്ത്രി കുമാരസ്വാമിക്ക് എതിരെ ആഞ്ഞടിച്ച് രാജിവച്ച മുൻ ജെഡിഎസ് അദ്ധ്യക്ഷൻ എ.എച്ച്.വിശ്വനാഥ്.

Related posts

error: Content is protected !!