ഒരു ദശാബ്ദത്തോളം നീണ്ടു നിന്ന അര്‍ജന്‍റീനാ കരിയറിന് വിരാമം!

Loading...

ഒരു ദശാബ്ദത്തോളം നീണ്ടു നിന്ന അര്‍ജന്‍റീനാ ജെഴ്‌സിയിലെ കരിയറിന് വിരാമമിട്ട് ഗോണ്‍സാലോ ഹിഗ്വയ്ൻ. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ച അദ്ദേഹം പക്ഷെ ക്ലബ്ബ് ഫുട്‌ബോളില്‍ തുടരു൦. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ താരമാണ് ഈ മുപ്പത്തൊന്നുകാരന്‍. യുവന്‍റസില്‍ നിന്ന് വായ്പാ അടിസ്ഥാനത്തിലാണ് ഹിഗ്വായ്ൻ ചെല്‍സിയില്‍ കളിക്കുന്നത്.

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അര്‍ജന്‍റീനാ താരം വ്യക്തമാക്കി. അര്‍ജന്‍റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ആറാമത്തെ താരമാണ് ഹിഗ്വയ്ൻ.

വായിക്കുക:  സിരി ഉപയോക്താക്കളുടെ ശബ്ദ ശകലങ്ങള്‍ ചോരുന്നു!

2009-ലാണ് അര്‍ജന്‍റീനയുടെ ദേശീയ ടീമില്‍ ഹിഗ്വയ്ൻ അംഗമായെത്തിയത്. ഇതുവരെ 75 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 31 ഗോളുകള്‍ നേടിയിട്ടുണ്ട്. ഫ്രാന്‍സിലെ ബ്രെസ്റ്റില്‍ ജനിച്ച ഹിഗ്വയ്ന്റെ അച്ഛന്‍ ലോക്കല്‍ ക്ലബ്ബിലെ ഫുട്‌ബോള്‍ താരമായിരുന്നു.

2006-ല്‍ ഫ്രാന്‍സില്‍ കളിക്കാന്‍ അവസരം ലഭിച്ച ഹിഗ്വയ്ന്‍ തനിക്ക് അര്‍ജന്‍റീനയ്ക്കായി കളിയ്ക്കാനാണ് ആഗ്രഹമെന്ന് വ്യക്തമാക്കി ആ അവസരം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!