മിനി വാനും ലോറിയും കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു;6 പേര്‍ക്ക് പരിക്കേറ്റു.

Loading...

ബെംഗളൂരു : ഉത്തര കര്‍ണാടകയിലെ വിജയപുരയില്‍ (പഴയ ബീജപൂര്‍) ലോറിയും മിനി വാനും കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു.6 പേര്‍ക്ക് പരിക്കേറ്റു.3 പേരുടെ നില ഗുരുതരമാണ്.

ഇന്നലെ രാവിലെ ചിക്കസിന്ദഗിയില്‍ ആണ് അപകട മുണ്ടായത്,കലബുരഗി ചിതപുര സ്വദേശി സാഗര്‍ (25),അംബരീഷ് (28),ഗുരു ( 32),ചന്ദ് പാഷ (24),ശ്രീനാഥ് (30),ഷക്കീര്‍ ( 25),അജീം (26),മങ്ങ്സാബ് (29) എന്നിവരാണ്‌ മരിച്ചത്.

വായിക്കുക:  വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 21 ശതമാനംവരെ കൂടും

ഗോവയില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവര്‍.ഡ്രൈവര്‍ ഉള്‍പ്പടെ 16 പേരാണ് മിനി വാനില്‍ ഉണ്ടായിരുന്നത്.സിന്ദഗി പോലീസ് കേസ് എടുത്തു.

Slider
Slider
Loading...

Related posts

error: Content is protected !!