ഐ.പി.എൽ.; തീപാറും പോരാട്ടത്തിന് ഇന്ത്യൻ നായകനും മുൻനായകനും നേർക്കുനേർ!

Loading...

ഐ.പി.എൽ: ഐപിഎല്ലിന്റെ പുതിയൊരു സീസണിന് ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് രാത്രി എട്ടു മണിക്കു ചെന്നൈയിലെ പ്രശസ്തമായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ 12ാം സീസണ് തുടക്കമാകും. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് മുന്‍ റണ്ണറപ്പായ റോയല്‍ ചാലഞ്ചേഴ്‌സുമായി ഏറ്റുമുട്ടും.

ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയും തമ്മിലുള്ള കൊമ്പുകോര്‍ക്കലെന്ന നിലയിലും ഈ പോരാട്ടം ശ്രദ്ധേയമാവുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് സിഎസ്‌കെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ഇറങ്ങുന്നത്.

വായിക്കുക:  വിഷയ വൈവിധ്യവും പ്രഭാഷണ മികവും കൊണ്ട് ശ്രദ്ധേയമായി "സയൻഷ്യ-2019"

കഴിഞ്ഞ സീസണില്‍ ജയത്തോടെ തുടങ്ങിയ സിഎസ്‌കെയുടെ കുതിപ്പ് അവസാനിച്ചത് കിരീടവിജയത്തിലാണ്. ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍സിബിക്കെതിരേ സിഎസ്‌കെയ്ക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. ഇതുവരെ 22 തവണയാണ് ഇരുടീമുകളും കഴിഞ്ഞ 11 സീസണുകളിലായി മുഖാമുഖം വന്നത്. ഇതില്‍ 14ലും ജയം ധോണിപ്പടയ്ക്കായിരുന്നു. ഏഴെണ്ണത്തില്‍ ആര്‍സിബി ജയിച്ചപ്പോള്‍ ഒന്നില്‍ ഫലമുണ്ടായില്ല.

ചെന്നൈയില്‍ ഇതുവരെ ഏഴു തവയണയാണ് സിഎസ്‌കെയും ആര്‍സിബിയും മാറ്റുരച്ചത്. ഇതില്‍ ആറിലും ചെന്നൈ വെന്നിക്കൊടി പാറിച്ചു. 2008ലായിരുന്നു ആര്‍സിബിയുടെ ഏക ജയം. ശക്തമായ ടീമുണ്ടായിട്ടും ഒരിക്കല്‍പ്പോലും ഐപിഎല്ലില്‍ ജേതാക്കളാവാന്‍ കഴിഞ്ഞിട്ടില്ലാത്ത ആര്‍സിബി ഇത്തവണ ദുഷ്‌പേര് മായ്ക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ സീസണ്‍ ആര്‍സിബിയെ സംബന്ധിച്ച് നിരാശാജനകമായിരുന്നു. പ്ലേഓഫില്‍ പോലുമെത്താന്‍ കോലിപ്പടയ്ക്കായില്ല.

വായിക്കുക:  സംസ്ഥാനത്തെ മെഡിക്കൽ കോഴ്‌സിന്റെ ഫീസ് വർധിപ്പിക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യത്തിൽ തീരുമാനമായില്ല.

 

 

Slider
Slider
Loading...

Related posts

error: Content is protected !!