ധാർവാഡിലെ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 15 ആയി

Loading...

ബെംഗളൂരു: ധാർവാഡിലെ കുമരേശ്വരനഗറിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 15 ആയി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി മൂന്നു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു.

അതിനിടെ അപകടം നടന്ന് 70 മണിക്കൂറുകൾക്കുശേഷം വെള്ളിയാഴ്ച ദിലീപ് എന്നയാളെയും ധകലു, സംഗീത കൊകരെ എന്നി ദമ്പതിമാരെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തി. ദേശീയ ദുരന്തനിവാരണസേനയുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ നാലാംദിവസവും രക്ഷാപ്രവർത്തനം തുടർന്നു. അഞ്ചുപേർകൂടി കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.

വായിക്കുക:  സിഗ്നല്‍ തെറ്റിച്ച് വന്ന കര്‍ണാടക ആര്‍.ടി.സി.കാറില്‍ ഇടിച്ച് യുവാവ്‌ മരിച്ചു;നാല് പേര്‍ക്ക് പരിക്ക്;വാര്‍ത്ത‍ കൊടുത്ത ഡെക്കാന്‍ ക്രോണിക്കിള്‍ നല്‍കിയത് കേരള ആര്‍.ടി.സി.യുടെ ചിത്രം;പ്രതിഷേധവുമായി മലയാളികള്‍.

ചൊവ്വാഴ്ച വൈകീട്ട് 3.45-ഓടെയായിരുന്നു കെട്ടിടം തകർന്നുവീണത്. കെട്ടിടത്തിന്റെ ആർക്കിടെക്ട് വിവേക് പവാറിനെ കൊൽഹാപുറിലെ ലോഡ്ജിൽനിന്ന് പോലീസ് അറസ്റ്റുചെയ്തു. ഉടമകളായ രവി ബസവരാജ് ശബരാദ്, ബസവരാജ് ഡി നിഗഡി, ഗംഗപ്പ എസ്. ഷിന്ത്രി, മഹാബലേശ്വർ പുറദഗുഡി എന്നിവർ വ്യാഴാഴ്ചരാത്രി ധാർവാഡ് സബർബൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.

വായിക്കുക:  സ്വാതന്ത്ര്യദിന അവധിക്ക് നാട്ടിൽ പോകാനുള്ള സ്വകാര്യബസുകളുടെ ബുക്കിങ് ആരംഭിച്ചു;കർണാടക-കേരള ആർ.ടി.സി.റിസർവേഷൻ ആരംഭിക്കുന്നത് ഒരു മാസം മുൻപ്;കാത്തിരുന്നാൽ കൊള്ള നിരക്ക് നൽകാതെ യാത്ര ചെയ്യാം.

 

Slider
Slider
Loading...

Related posts

error: Content is protected !!