ഗൗതം ഗംഭീര്‍ ബിജെപിയില്‍, ന്യൂഡല്‍ഹിയില്‍ മത്സരിക്കാന്‍ സാധ്യത

Loading...

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്തുവില കൊടുത്തും വിജയം നേടാനാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനായി വന്‍ താരനിരയെയും ഇത്തവണ മല്‍സര രംഗത്ത്‌ ബിജെപി ഇറക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സിനിമാ താരങ്ങള്‍ക്ക് പുറമെ, ക്രിക്കറ്റ് താരങ്ങളും ഇത്തവണ ബിജെപി സ്ഥാനാര്‍ഥികളായി മല്‍സരിക്കുമെന്നാണ് സൂചന.

അതിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത് കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്​റ്റ്​ലി, രവിശങ്കര്‍ പ്രസാദ്​ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഗൗതം ഗംഭീര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്​. ഗൗതം ഗംഭീറുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

വായിക്കുക:  പ്രവാസികളെ വെട്ടിലാക്കി വിമാനടിക്കറ്റ് നിരക്ക് വര്‍ദ്ധന!!

ന്യൂഡല്‍ഹിയില്‍ നിന്ന്​ ബിജെപി ടിക്കറ്റില്‍ ലോക്​സഭയിലേക്ക്​ ഗംഭീര്‍ മല്‍സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്​. 37കാരനായ ഗംഭീര്‍ 2016ല്‍ ഇംഗ്ലണ്ടിനെതിരായാണ്​ അവസാനമായി ഏകദിന മല്‍സരം കളിച്ചത്​. 2018ലായിരുന്നു ഗംഭീറിന്‍റെ  അവസാന രഞ്​ജി മല്‍സരം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാഷ്​ട്രീയ വിഷയങ്ങളില്‍ ട്വിറ്ററിലൂടെ ഗംഭീര്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!