അപകീർത്തിപരമായ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറിൽ നിന്ന് 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച “പ്രമുഖ”ചാനലിന്റെ ലേഖകനെ സിനിമാസ്റ്റൈലിൽ അറസ്റ്റ് ചെയ്ത് പോലീസ്.

Loading...

ബെംഗളൂരു : ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ കന്നടയിലെ പ്രമുഖ ടിവി ചാനൽ ലേഖകൻ അറസ്റ്റിലായി.

പബ്ലിക് ടിവി ലേഖനമാണ് പോലീസ് പിടിയിലായത്.സദാശിവ നഗർ സ്വദേശി ഡോക്ടർ രമണറാവുവിനെയാണ് ഹേമന്ത് ഭീഷണിപ്പെടുത്തിയത്. ഡോക്ടറുടെ അപകീർത്തിപരമായ ദൃശ്യങ്ങൾ തന്റെ കയ്യിൽ ഉണ്ടെന്നും, പ്രക്ഷേപണം ചെയ്യരുതെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.

ഇതിൻറെ ആദ്യഗഡുവായി അഞ്ച് ലക്ഷം രൂപ ഡോക്ടർ ഹേമന്തിന് നൽകി. കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ടതോടെ ഡോക്ടർ രമണ റാവു സദാശിവ നഗർ പോലീസിൽ വിവരമറിയിച്ചു .

വായിക്കുക:  നിർമ്മാണത്തിലിരുന്ന മലിനജല ശുദ്ധീകരണ പ്ലാന്റ് തകർന്നു വീണു;3 പേർ മരിച്ചു;16 പേർക്ക് പരിക്കേറ്റു.

പോലീസ് നൽകിയ നിർദേശ പ്രകാരം ബാക്കി പണം നൽകാമെന്ന് പറഞ്ഞ് ഹേമന്തിനെ ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി.

അവിടെ മറഞ്ഞുനിന്ന് പൊലീസുകാർ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.

മറ്റ് ചാനൽ പ്രവർത്തകർക്കും ഇതിൽ ബന്ധമുണ്ട് എന്ന് പോലീസ് സംശയിക്കുന്നു. ഹേമന്തിനെ ചാനലിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നതായി പബ്ലിക് ടിവി എഡിറ്റർ എച്ച് ആർ രംഗനാഥ് അറിയിച്ചു.

Slider
Slider
Loading...

Related posts

error: Content is protected !!