വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് നാലു ജില്ലകളിൽ ജാഗ്രത!!

Loading...

ബെംഗളൂരു: വെസ്റ്റ് നൈൽ പനി ബാധിച്ച് മലപ്പുറം ജില്ലയിൽ ഏഴുവയസ്സുകാരൻ മരിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് നാലുജില്ലകളിൽ ജാഗ്രത. കേരളവുമായി അതിർത്തിപങ്കിടുന്ന മൈസൂരു, ചാമരാജ് നഗർ, കുടക്, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ ജില്ലകളിലെ ആശുപത്രികളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ അധികൃതർ നിർദേശം നൽകി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും നിർദേശമുണ്ട്. സംസ്ഥാനത്ത് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഇതുവരെ ആരിലും രോഗം കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കേരളത്തിൽ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ മുന്നൊരുക്കമെന്ന നിലയിൽ നിരീക്ഷണം കർശനമാക്കുകയാണ് ചെയ്യുന്നത്.

Slider
Slider
Loading...
വായിക്കുക:  നഗരത്തിലെ സൈബർ തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്;4 മാസത്തിൽ പണം നഷ്ടപ്പെട്ടത് 3000 പേർക്ക്;ആകെ നഷ്ടം 32 കോടി;വിവാഹ വാഗ്ദാനം നൽകി"യു.കെ"കാരൻ യുവതി യിൽ നിന്ന് അടിച്ചെടുത്തത് 33 ലക്ഷം രൂപ.

Related posts

error: Content is protected !!