ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതിക്കിടെ ഇന്ദിരാ കാന്റീൻ സന്ദർശിച്ച് ഉപമുഖ്യമന്ത്രി

Loading...

ബെംഗളൂരു: ഇന്ദിരാ കാന്റീൻ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതിയെ തുടർന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര ഇന്ദിരാ കാന്റീൻ സന്ദർശിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ കരാറുകാർക്ക് നിർദേശം നൽകിയതായി ഉപമുഖ്യമന്ത്രി അറിയിച്ചു.

നേരത്തേ ഇന്ദിരാകാന്റീനുകൾക്കെതിരേ രൂക്ഷമായ വിമർശനവുമായി ബി.ജെ.പി. കൗൺസിലറായ ഉമേഷ് ഷെട്ടി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കാന്റീൻ ഭക്ഷണം ലാബുകളിൽ പരിശോധിച്ചപ്പോൾ വിഷാംശം കണ്ടെത്തിയതായാണ് ഉമേഷ് ഷെട്ടി ആരോപിച്ചത്. ഇതോടെയാണ് ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട ചർച്ചകൾ വിവിധ കോണിൽനിന്നും ഉയർന്നത്.

വായിക്കുക:  തിരുവനന്തപുരത്ത് നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ കന്യാസ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ.

ആരോപണം വ്യാജമാണെന്ന് ആരോപിച്ച് ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തി. ഭക്ഷണം വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുമെന്നും ഷെട്ടിയുടെ ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ ഇയാൾക്കെതിരേ നടപടിയെടുക്കുമെന്നും മേയർ ഗംഗാംബികെ മല്ലികാർജുനും പറഞ്ഞു. കോർപ്പറേഷൻ നിയമിച്ച മാർഷൽമാരാണ് ഇന്ദിരാകാന്റീനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നത്. ഇവർ പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷമേ ഭക്ഷണം പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള അനുമതിയുള്ളു.

Slider
Slider
Loading...

Related posts

error: Content is protected !!