ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് സിരീസ്; എംജിആറായി ഇന്ദ്രജിത്ത്

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് സിരീസ് തയാറാക്കാന്‍ ഒരുങ്ങുകയാണ് തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍. രമ്യാകൃഷ്ണന്‍ ജയലളിതയായെത്തുന്ന സീരിസില്‍ എം.ജി.ആറായി വേഷമിടുന്നത് മലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്താണ്. തമിഴില്‍ പുറത്തിറങ്ങുന്ന വെബ്‌ സിരീസ് 30 എപ്പിസോഡുകളുണ്ടാകും.

നിര്‍മ്മാണം നിര്‍വഹിക്കുന്നതാരെന്ന കാര്യ൦ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ സംഭവബഹുലമായ ജീവിതം ഉള്‍ക്കൊള്ളിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞാണ് വെബ് സീരീസായി ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. ജയലളിതയുടെ ജീവിതത്തെ കുറിച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഗൗതം മേനോന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

Slider
Slider
Loading...
വായിക്കുക:  ലെനയുടെ പുതിയ ലുക്കും മേക്കോവറും ശ്രെദ്ധേയമാവുന്നു!

Written by 

Related posts

error: Content is protected !!