നഗരത്തില്‍ വന്‍ വിജയമായി മാറിയ”ബാംഗ്ലൂര്‍ ഫാഷന്‍ സാഗ”അണിയിച്ചൊരുക്കിയത് ഈ ചെങ്ങന്നൂരുകാരി !

 

 

കഴിഞ്ഞ മാസം നടന്ന “ബാംഗ്ലൂര്‍ഫാഷന്‍ സാഗ” എന്നാ വന്‍ വിജയമായ ഫാഷന്‍ ഷോ യുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു മലയാളിയായ വനിതയാണ് എന്നത് എത്രപേര്‍ക്ക് അറിയാം?

കഴിഞ്ഞ മാസം 24 ന് നഗരത്തിലെ ലീല പാലസില്‍ വച്ചായിരുന്നു ഈ ഫാഷന്‍ ഷോ നടന്നത്.ഇന്ത്യയിലെ പ്രശസ്തരായ പത്തോളം ഡിസൈനര്‍മാര്‍ അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചത്.

ഷോയില്‍ കേരളത്തെ പ്രതിനിധീകരിച്ചത് ചേര്‍ത്തലയില്‍ നിന്നുള്ള മഞ്ജു കുര്യാക്കൊസിന്റെ നേതൃത്വത്തില്‍ ഉള്ള ‘തരംഗ്’ ആയിരുന്നു.

വായിക്കുക:  കണ്ണൂർ എക്സ്പ്രസ് ഇന്നുമുതൽ വീണ്ടും യശ്വന്ത് പൂരയിൽ നിന്ന് യാത്രതിരിക്കും;ആഘോഷമാക്കാനൊരുങ്ങി മലയാളി സംഘടനകൾ.
അഭിനേത്രിയും മോഡലും ആയ ശ്രുതി ഓജ
അയന്ന മാത്യു , ഈ ഷോയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ,സൂപ്പര്‍ മോഡല്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ്.
Samudrikas designer studio celebrity designer from Karnataka & showstopper Actress Sonika Gowda

 

 

“അപ്സൈക്ലിങ്”(Upcycling) എന്നാ വാക്കിന് കേരളത്തിന്‍റെ തനതായ വഴി കണ്ടെത്തിയ ഡിസൈനര്‍ ആണ് മഞ്ജു.തന്റെ ബ്യുട്ടിക്കില്‍ ബാക്കിവരുന്ന വസ്ത്രങ്ങളുടെ കഷണങ്ങള്‍ തുന്നിചേര്‍ത്ത് പുത്തന്‍ ഡിസൈനുകള്‍ ഉണ്ടാക്കുകയായിരുന്നു.

Infinity designs by Vikas Fareed from Kerala

ഈ  രീതിയെ പറയുന്ന പേര് ആണ് ഇത്.മിക്സ് ആന്റ് മാച്ചിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി മഞ്ജുവും കൂട്ടുകാരും ഇത്തരം തുണികൾ ഉപയോഗിച്ച് വസ്ത്രങ്ങളുണ്ടാക്കി. വിൽക്കുന്നതിനു വേണ്ടിയായിരുന്നില്ല ഈ വസ്ത്രനിർമ്മാണം.

നിർധനരായവരെ കണ്ടെത്തി അവർ അവർക്കാണ് ഈ വസ്ത്രങ്ങൾ നൽകുന്നത്. ജീവിതത്തിലെ വിശേഷ ദിവസങ്ങളിൽ ആരും മോഹിക്കുന്ന വിലകൂടിയ വസ്ത്രങ്ങൾ ധരിക്കാൻ കഴിയാത്തവർക്ക് ഈ വസ്ത്രങ്ങൾ നൽകുന്ന തിളക്കവും പുഞ്ചിരിയും..

വായിക്കുക:  രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്ന് അവസാനിയ്ക്കും;നഗരത്തില്‍ ഇന്ന് മുതല്‍ 3 ദിവസം സമ്പൂര്‍ണ മദ്യ നിരോധനം!

കഴിഞ്ഞ രണ്ടു വര്‍ഷമായി ഫാഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന “ഫാഷന്‍ ഫ്ലയിംസ്” എന്ന സ്ഥാപനത്തിന്റെ അമരക്കാരിയായ ചെങ്ങന്നൂരുകാരി ജിന്‍സി മാത്യുവാണ് ഈ ഫാഷന്‍ ഷോ അണിയിച്ചൊരുക്കിയത്.

Slider
Slider
Loading...

Related posts

error: Content is protected !!