അന്തരിച്ച ബിദാര്‍ സ്വദേശിനിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ കേരളത്തിൽ നിന്നും കൊണ്ടുവന്നത് ആംബുലൻസ് നൽകാഞ്ഞത് മൂലം!!!

മഞ്ചേരി: അന്തരിച്ച കർണാടക ബിദാര്‍ സ്വദേശിനിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ കേരളത്തിൽ നിന്നും കൊണ്ടുവന്നത് ആംബുലൻസ് നൽകാഞ്ഞത് മൂലം!! ആംബുലന്‍സിനായി മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും പണമില്ലാത്തതിനാൽ ആംബുലന്‍സ് നല്കിയില്ലന്നാണ് ആക്ഷേപം. ഇക്കാരണത്താൽ ബന്ധുക്കൾ മൃതദേഹവുമായി നാട്ടിലേക്ക് കാറിന്റെ ഡിക്കിയിൽ വെച്ചുകൊണ്ടാണ് പോയത്.

വെള്ളിയാഴ്ചയാണ് അര്‍ബുധത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിൽ ബിദാര്‍ സ്വദേശിനിയായ 45കാരി ചന്ദ്രകല മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ഇന്നലെ രാവിലെ ബന്ധുക്കളെത്തി. ആംബുലൻസ് വിളിക്കാൻ പണമില്ലെന്ന് ബന്ധുക്കൾ അറിയിച്ചതോടെ ഇന്ധനം നിറച്ചുനൽകിയാൽ മതിയെന്ന് സമീപത്തെ ആംബുലൻസ് ഡ്രൈവർമാർ പറഞ്ഞു. എന്നാൽ നാട്ടിൽനിന്ന് വണ്ടികൊണ്ടുവന്നത് നാട്ടുകാരുടെ സഹായത്തോടെയാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതോടെ ഡ്രൈവർമാർക്കൊപ്പം ബന്ധുക്കൾ സഹായത്തിനായി മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനെ കണ്ടു.

വായിക്കുക:  ഇൻഡിഗോ എയർലൈൻ കമ്പനിയുടെ പേരിൽ തട്ടിപ്പ്;കുറഞ്ഞ വിലക്ക് ടിക്കറ്റ് നൽകാം എന്ന വ്യാജവാഗ്ദാനത്തിൽ വീണ നിരവധി പേരുടെ പണം നഷ്ടമായി;ഗൂഗിളിൽ പോലും തിരഞ്ഞാൽ ലഭിക്കുന്നത് തട്ടിപ്പുകാരുടെ നമ്പറും വ്യജഓഫീസ് അഡ്രസും.

ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ടില്‍നിന്ന് ആംബുലന്‍സിന് പണം അനുവദിക്കുകയോ അല്ലെങ്കില്‍ എംബാം ചെയ്ത് കാറില്‍ മൃതദേഹം അയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രതികൂല നിലപാടാണ് ഉണ്ടായത്. ഇതോടെയാണ് മൃതദേഹം കാറിന്റെ ഡിക്കിയിൽ കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിച്ചത്. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക പരിമിതി സൂപ്രണ്ടിനെ അറിയിച്ചതായി ആശുപത്രി രേഖകളില്‍ നിന്ന് വ്യക്തമാണ്. പക്ഷേ സൗജന്യ ആംബുലന്‍സ് ഒരുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ വാദം.

Slider
Slider
Loading...

Related posts

error: Content is protected !!