കര്‍ണാടക ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു;4 പേര്‍ക്ക് പരിക്കേറ്റു.

ബെംഗളൂരു : കര്‍ണാടക ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു,നാല് പേര്‍ക്ക് പരിക്കേറ്റു.ഹാസന്‍ ജില്ലയിലെ ദേശീയ പാതയില്‍ അരസിക്കരെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെയാണ് അപകടം നടന്നത്.

മധുഗിരി സ്വദേശി മുഹമ്മദ്‌ ഗൌസിന്റെ ഭാര്യ മുജീബ (54) ,മക്കളായ മുഹമ്മദ്‌ സാദിക്ക് (22),മുസ്കാന്‍ (19) എന്നിവരാണ്‌ മരിച്ചത്.

വായിക്കുക:  പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു;കേരളം ഉറ്റുനോക്കുന്നത് തിരുവനന്തപുരത്തേക്കാണെങ്കിൽ കർണാടകയുടെ ശ്രദ്ധ മുഴുവൻ മാണ്ഡ്യയിൽ;18ന് തീരുമാനം അറിയിക്കാമെന്ന് സുമലത.

പരിക്കേറ്റ ഷലീന ഭാനു,ഇമ്രാന്‍ അഹമെദ്,ഷലീന താജ് എന്നിവരെ ശിവമോഗ്ഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Slider
Loading...
Slider

Related posts

error: Content is protected !!