ഓസ്‌ട്രേലിയക്കെതിരെ ഏറ്റുവാങ്ങിയ തോൽവി മറന്നേക്കൂ… ഐ.പി.എൽ ആസ്വദിക്കൂ..; വിരാട് കൊഹ്‌ലി!

Loading...

തോൽവിയിൽ പതറാതെ ഇന്ത്യൻ നായകൻ. ലോകകപ്പിന് മുൻപുള്ള പരമ്പരകൾ നഷ്ടപ്പെട്ടുവെങ്കിലും അതൊന്നും ലവലേശം ഗവനിക്കാതെ തന്റെ ടീം അംഗങ്ങളോട് പറയുന്നത് കഴിഞ്ഞതിനെക്കുറിച്ച് അസ്വസ്ഥരാവാതെ വരാനിരിക്കുന്ന ഐപിഎല്‍ ആസ്വദിക്കാനാണ്.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര 0-2നും ഏകദിന പരമ്പര 2-3നുമാണ് ഇന്ത്യ കൈവിട്ടത്. ഏകദിന പരമ്പരയിലാവട്ടെ ആദ്യ രണ്ടു കളികളും ജയിച്ച ശേഷമാണ് ഇന്ത്യ ദയനീമായി കീഴടങ്ങിയത്. എങ്കിലും ഈ പരാജയം തന്നെ നിരാശനാക്കുന്നില്ലെന്ന് കോലി വ്യക്തമാക്കി.

വായിക്കുക:  കോഹ്‌ലിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡുകള്‍!!

“ഓസീസിനെതിരായ ഏകദിന പരമ്പര കൈവിട്ട ശേഷം ഡ്രസിങ് റൂമില്‍ വച്ച് ടീമംഗങ്ങളുമായി സംസാരിച്ചിരുന്നു. അടുത്ത രണ്ടു മാസം ഐപിഎല്ലില്‍ ആസ്വദിച്ചു കളിക്കാനാണ് അവരോട് പറഞ്ഞത്.” കോലി പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം തിരക്കേറിയ സീസണായിരുന്നു ഇത്. ടീമിന്റെ പ്രകടനത്തില്‍ അഭിമാനവും സന്തോഷവുമുണ്ട്. ഓരോ താരവും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്. ഇനി ടീമിലെ എല്ലാവരും ഐപിഎല്‍ ലഹരിയിലേക്ക് നീങ്ങട്ടെ. തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി ആസ്വദിച്ച് കളിക്കാനാണ് താരങ്ങള്‍ ശ്രമിക്കേണ്ടതെന്നും കോലി വിശദമാക്കി. ലോകകപ്പിനെക്കുറിച്ച് ഇപ്പോള്‍ തന്നെ ചിന്തിച്ച് സമ്മര്‍ദ്ദമുണ്ടാക്കേണ്ടതില്ല.

വായിക്കുക:  സ്പ്രിന്റ് രാജാവ് ഉസൈൻ ബോൾട്ടിന്റെ റെക്കോഡ് വീണു; തിരുത്തിയത് അമേരിക്കയുടെ യുവതാരം!!

എന്നിരുന്നാലും ലോകകപ്പ് അടുത്തെത്തിയതിനാല്‍ താരങ്ങള്‍ അമിത ജോലിഭാരം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം നാലു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ലോകകപ്പുണ്ടാവുകയുള്ളൂ. ലോകകപ്പിനുള്ള ടീം ബസ്സില്‍ ഉണ്ടാവണമെന്നാണ് ഓരോ താരവും ആഗ്രഹിക്കുന്നതെന്നും കോലി പറഞ്ഞു.

Slider
Slider
Loading...

Related posts

error: Content is protected !!