പെരിയയിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്നു രാഹുൽ ഗാന്ധി

കാസര്‍കോഡ്:  പെരിയയില്‍ കൊലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസതി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കേസ് സിബിഐക്ക് കെെമാറുന്നതില്‍ എല്ലാവിധ സഹായവും തന്‍റെ പക്കല്‍ നിന്നുമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായി കൃപേഷിന്‍റെ അച്ഛന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കുടുംബത്തിന് നീതി ലഭിക്കണമെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല്‍ പ്രതികരിച്ചു. ‘ഇതു ദുഃഖിക്കുന്ന കുടുംബത്തിനുള്ള എന്റെ വാഗ്ദാനമാണ്. നീതി ഉറപ്പാക്കും. ഇതു ചെയ്തവരോടും പറയാനും ഇതേയുള്ളൂ” രാഹുൽ പറഞ്ഞു.

വായിക്കുക:  ബെംഗളൂരു സ്വദേശിനിയായ നവവധു ഹണിമൂണിനു പോയത് കാമുകനൊപ്പം!!

ഇന്നലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ രാഹുല്‍ തൃശുരില്‍ എത്തിയിരുന്നു. മുല്ലപ്പളളി, ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ അനുഗമിച്ചു. പെരിയയിലെ കേന്ദ്ര സർവകലാശാല ക്യാംപസിൽ ഹെലിക്കോപ്റ്ററിലിറങ്ങിയ രാഹുൽ കൃപേഷിന്റെ വീടാണ് ആദ്യം സന്ദർശിചത്.

Slider
Slider
Loading...

Related posts

error: Content is protected !!