‘മേരാ നാം ഷാജി’യിലെ ‘മനസുക്കുള്ളെ’ എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ മേക്കിങ് വിഡിയോ..

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’യിലെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ‘മനസുക്കുള്ളെ’ എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ മേക്കിങ് വിഡിയോയാണ് പുറത്തിറങ്ങിയത്. മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. 

ബിജു മേനോന്‍ കൂടാതെ ബൈജു, ആസിഫ് അലി, ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൈഥിലി, രഞ്ജിനി ഹരിദാസ്, കലാഭവന്‍ നവാസ്, ജി. സുരേഷ് കുമാര്‍, ടിനി ടോം, ജാഫര്‍ ഇടുക്കി, ഷഫീക്, അസീസ്, ജഗദീഷ് പ്രസാദ്, സാവിത്രി എന്നിവരും ചിത്രത്തിലുണ്ട്.

വായിക്കുക:  നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് തിയതിയില്‍ മാറ്റം

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നിവക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മേരാ നാം ഷാജി. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം യൂണിവേഴ്സല്‍ സിനിമാസിന്‍റെ ബാനറില്‍ ബി. രാകേഷ് നിര്‍മിക്കുന്നു. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് എമില്‍ മുഹമ്മദ് സംഗീതം നല്‍കുന്നു.

Slider
Loading...
Slider

Written by 

Related posts

error: Content is protected !!