ലോകത്തെ തന്നെ അവസാനത്തെ സൂപ്പര്‍ ‘കൊമ്പന്‍റെ’ അവസാന ചിത്രങ്ങള്‍ വൈറലാകുന്നു.

നിലത്ത് വരെ മുട്ടി നില്‍ക്കുന്ന കൊമ്പുകളുള്ള  ‘സൂപ്പര്‍ ടസ്ക്കേര്‍സ്’ ഇനത്തില്‍പ്പെട്ട ആനകളില്‍ ജീവനോടെ ബാക്കിയുള്ള അവസാന ചില ആനകളില്‍ ഒന്നാണ് കെനിയയിലെ സാവോ നിരകളില്‍ ചുറ്റിതിരിഞ്ഞിരുന്ന  ‘F_MU1’ എന്ന ആന.

ഈ ആന മുത്തശ്ശിയുടെ പ്രായം 60 വയസായിരുന്നു. ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ വില്‍ ബുരാഡ് ലൂക്കാസ് പകര്‍ത്തിയ F_MU1ന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആനകള്‍ക്ക് ഒരു റാണിയുണ്ടെങ്കില്‍ അത് തീര്‍ച്ചയായു൦ F_MU1 ആണെന്നാണ്‌ വില്‍ പറയുന്നത്.

വായിക്കുക:  50000 രൂപയുടെ മൊബൈൽ ഫോണിന് വെറും 1999 രൂപ! ;"ഫ്ലിപ്പ്കാർട്ടി"ന്റെ പേരിൽ പോലും തട്ടിപ്പ്; ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓൺലൈനിൽ കാശു പോകാതെ നോക്കാം.

മുപ്പതില്‍ താഴെയാണ് ആഫ്രിക്കയില്‍ ജീവനോടെയുള്ള സൂപ്പര്‍ ടസ്ക്കേര്‍സ് ആനകളുടെ എണ്ണം. സാവോ ട്രസ്റ്റിന്‍റെയും കെനിയ വൈല്‍ഡ്‌ ലൈഫ് സര്‍വീസിന്‍റെയും പങ്കാളിത്തതോടെയാണ്‌ 18 മാസമെടുത്താണ് വില്‍ ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്രായമായി മെലിഞ്ഞുണങ്ങിയ രൂപത്തിലായിരുന്നു F_MU1 എന്നും ഇങ്ങനെയൊരു ആന ലോകത്ത് ജീവിച്ചിരുന്നുവെന്ന് വിശ്വാസിക്കനാകുന്നില്ലെന്നും വില്‍ പറഞ്ഞു. ഭീകരമായ വേട്ടയാടലുകളുടെ കാലഘട്ടത്തില്‍ ജീവിച്ചുവെന്നത് അവളുടെ വലിയ വിജയമാണ്.

ആനക്കെണിയിലൂടെയോ, ബുള്ളെറ്റിലൂടെയോ, വിഷം പുരട്ടി എയ്ത അമ്പിലൂടെയു൦ അകാലമായിട്ടല്ലലോ  അവള്‍ ചരിഞ്ഞത്.  അതും അവളുടെ വിജയമാണ്. – വില്‍ പറയുന്നു. ഒരിക്കലും ഒടിയാത്ത ശക്തമായ കൊമ്പുകളാണ് സൂപ്പര്‍ ടസ്ക്കേര്‍സിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ആന വേട്ടക്കാരുടെ പ്രധാന ആകര്‍ഷണമാണ് F_MU1നെ പോലെയുള്ള ആനകള്‍.

വായിക്കുക:  "ഭൂമിയിലെ മറ്റൊരു സ്വർഗം കൂടി ഇതാ..."; ഒരു യാത്രാ വിവരണം.

 

Slider
Slider
Loading...

Related posts

error: Content is protected !!