സുമലത മുഖ്യമന്ത്രിക്ക് നല്‍കുന്നത് ഉറക്കമില്ലാത്ത ദിനങ്ങള്‍;വിജയമുറപ്പിക്കാന്‍ കുമാരസ്വാമിയും മകന് അര്‍ദ്ധരാത്രി ജ്യോത്സ്യനെ സന്ദര്‍ശിച്ചു;മടങ്ങിയത് പുലര്‍ച്ചെ.

Loading...

ബെംഗളൂരു : മാണ്ഡ്യ ലോകസഭ മണ്ഡലം താരപ്പോരട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ ജെ ഡി എസ് സ്ഥാനാര്‍ഥിയും സിനിമ താരവുമായ നിഖില്‍ ഗൌഡയുടെ പിതാവ് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ആകെ ടെന്‍ഷനില്‍ ആണ്,കോണ്‍ഗ്രസ്‌ ജെ ഡി എസ്സിന് നല്‍കിയ സീറ്റ് ആണ് ഇത് എങ്കിലും,വളരെ ആയാസ രഹിതമായി ജയിച്ച് കയറാം എന്ന് കരുതിയിരുന്നു എങ്കിലും സാഹചര്യം ഇപ്പോള്‍ വളരെ പ്രതികൂലമാണ്.

മുന്‍ കേന്ദ്ര സംസ്ഥാന മന്ത്രിയും സൂപ്പര്‍ താരവുമായ റിബല്‍ സ്റ്റാര്‍ അംബരീഷിന്റെ വിധവ സുമലത മാണ്ഡ്യയില്‍ സ്വതന്ത്രയായി മത്സരിക്കും എന്നാ കാര്യം ഉറപ്പിച്ച് പറഞ്ഞു കഴിഞ്ഞു,ഡി കെ ശിവകുമാര്‍ അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ അനുനയ ശ്രമങ്ങള്‍ ഫലം കണ്ടില്ല.മാത്രമല്ല ദിവസവും പ്രാദേശിക കോണ്‍ഗ്രസ്‌ നേതാക്കള്‍ ഓരോരുത്തരായി സുമലതക്ക് പിന്തുണ ഉറപ്പിച്ച് മുന്നോട്ട് വരുന്നുണ്ട്.ചിലപ്പോള്‍ ബി ജെ പിയും പിന്തുണ പ്രഖ്യാപിച്ചേക്കും.

വായിക്കുക:  കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ എച്ച്.വണ്‍.എന്‍.വണ്‍ രോഗി മരിച്ചു;കാരിത്താസ്,മാതാ എന്നീ സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചതായി ആരോപണം.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ നഗരത്തിലെ പ്രശസ്തനായ ഒരു ജ്യോത്സ്യനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയും മകനും ചേര്‍ന്ന് ചില കൂടിയാലോചനകള്‍ നടത്തുകയും പരിഹാരങ്ങള്‍ കാണുകയും ചെയ്തശേഷം പുലര്‍ച്ചെ നാല് മണിയോടെ യാണ് പുറത്തിറങ്ങിയത്.

വായിക്കുക:  ലോക് സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവി; സംസ്ഥാനത്ത് പി.സി.സി പിരിച്ചുവിട്ടു;പ്രസിഡൻറും വർക്കിംഗ് പ്രസിഡന്റും തുടരും.

ദേവഗൌഡ കുടുംബങ്ങള്‍ എല്ലാം ജ്യോതിഷത്തില്‍ വളരെയധികം വിശ്വാസമുള്ളവര്‍ ആണ്,മുഖ്യമന്ത്രിയുടെ സഹോദരനും പൊതു മരാമത്ത് മന്ത്രിയുമായ എച് ഡി രേവണ്ണ നഗരത്തില്‍ താമസിച്ചാല്‍ മന്ത്രിസ്ഥാനം നഷ്ട്ടമാകും എന്ന ജ്യോതിഷന്റെ ഉപദേശം മാനിച്ച് മുന്നൂറു കിലോമീറ്റെറോളം ദിവസവും കാറില്‍ സഞ്ചരിക്കുന്നത് വാര്‍ത്തയായിരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!