ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എട്ടിന്റെ പണികിട്ടിയത് ജ്യോത്സ്യൻമാർക്ക്!!

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാണ്ഡ്യയിലെ  ജ്യോത്സ്യന്മാരുടെ വീടിനുമുന്നിൽ സ്ഥാപിച്ച ഹസ്തരേഖ പരസ്യബോർഡുകൾ തിരഞ്ഞെടുപ്പ് അധികൃതർ മാറ്റി. പെരുമാറ്റച്ചട്ടം വന്നതിനുപിന്നാലെയാണ് നടപടി. കോൺഗ്രസ് ചിഹ്നമായ കൈപ്പത്തിക്ക് സമാനമാണ് ഹസ്തരേഖാശാസ്ത്ര ബോർഡുകൾ എന്നാണ് അധികൃതരുടെ വാദം.

ബോർഡിലെ കൈപ്പത്തി ഭാഗം കടലാസ് ഉപയോഗിച്ച് മറച്ചു. രാഷ്ട്രിയപ്പാർട്ടികളോ സ്ഥാനാർഥികളോ ചട്ടലംഘനം നടത്തുന്നത് പരിശോധിക്കാൻ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. നഗരത്തിലെ പ്രധാന ബേർഡുകൾ, കൊടികൾ, നോട്ടീസുകൾ മുതലായവ സംഘം നീക്കംചെയ്തു. ഇതിനു പിന്നാലെയാണ് ഹസ്തരേഖാ ബോർഡുകൾ മറച്ചത്.

വായിക്കുക:  ഓച്ചിറയില്‍ നിന്നും 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പോസ്കോ ചുമത്തി;പ്രതികളെ കണ്ടെത്താൻ ബെംഗളൂരു പോലീസിന്റെ സഹായം തേടി.

ഏപ്രിൽ 18 വരെ നടപടി തുടരുമെന്ന് റവന്യൂവകുപ്പ് ഓഫീസർ അറിയിച്ചു. മാണ്ഡ്യയ്ക്കുപുറമേ അശോകനഗറിലും സമാന സംഭവമുണ്ടായി. എന്നാൽ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ ജ്യോത്സ്യന്മാരുടെ സംഘടനകൾ രംഗത്തുവന്നു. ബോർഡുകൾ മറച്ചാൽ ആവശ്യക്കാർ എങ്ങനെ എത്തിച്ചേരുമെന്ന് അവർ ചോദിച്ചു. നടപടി ജോലിയെ ബാധിക്കുമെന്നും പുനഃപരിശോധന നടത്താൻ അധികൃതർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

Slider
Loading...
Slider

Related posts

error: Content is protected !!