സ്‌കൂള്‍ സ്റ്റോര്‍ റൂമില്‍ പ്രിന്‍സിപ്പലും അധ്യാപികയും ആലിംഗനം ചെയ്യുന്ന വീഡിയോ പുറത്ത്! നടപടിയെടുത്ത് അധികൃതര്‍.

ബെംഗളൂരു: ഷിമോഗയിലെ മാലൂരു ഗ്രാമത്തിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രിന്‍സിപ്പലും അധ്യാപികയും ആലിംഗനം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടിയെടുത്ത് അധികൃതര്‍. സ്‌കൂള്‍ സ്റ്റോര്‍ റൂമില്‍ വെച്ച് ഇരുവരും പരിസരം മറന്ന് ആലിംഗന ബദ്ധരാകുന്ന വീഡിയോയാണ് പുറത്തുവന്നത്.

വീഡിയോ ജനാല വഴി ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ വീഡിയോയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഇതോടെയാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് കര്‍ണാടക റസിഡന്‍ഷ്യല്‍ എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റി ഭാരവാഹിയായ നന്ദന്‍കുമാര്‍ ജെ വി വ്യക്തമാക്കി.

വായിക്കുക:  ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 21 മുതല്‍ 28 വരെ ഓറിയോണ്‍ മാളില്‍;റെജിസ്ട്രേഷന്‍ ആരംഭിച്ചു;"സുഡാനി ഫ്രം നൈജീരിയ" മത്സര വിഭാഗത്തില്‍;മുഖ്യമന്ത്രിയുടെ മകന്റെ ചിത്രം ചട്ടം ലംഘിച്ച് തിരുകിക്കയറ്റാന്‍ ശ്രമം.

ഈ സ്‌കൂളില്‍ ഏകദേശം 250 വിദ്യാര്‍ത്ഥികളും 20 സ്റ്റാഫുകളുമാണുള്ളത്. അവര്‍ക്ക് എന്ത് സന്ദേശമാണ് ഈ പ്രവര്‍ത്തിയിലൂടെ പ്രിന്‍സിപ്പലും അധ്യാപികയും നല്‍കുന്നത്? ഇത്തരത്തിലുള്ള സദാചാര പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് റസിഡന്‍ഷ്യല്‍ എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റിയുടെ സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

അതേസമയം ഇതൊരു നിര്‍ഭാഗ്യകരമായ സംഭവമാണെന്നും സ്‌കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ അനുവദിച്ചു കൊടുക്കുകയില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കർണാടക റെസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈറ്റി (1957) നിയമം 10, സ്‌ഷെഡ്യൂൾ 3 പ്രകാരമാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്.

Slider
Loading...
Slider

Related posts

error: Content is protected !!