22 സീറ്റ് കിട്ടിയാല്‍ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് താമര വിരിയും: യെദ്യൂരപ്പ

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പിക്ക് 28ല്‍ 22 സീറ്റ് കിട്ടിയാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് താമര വിരിയുമെന്ന് യെദ്യൂരപ്പ. അതായത് ജെഡിഎസ്‌-കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ വീഴുമെന്ന് ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടകയില്‍ പ്രതിപക്ഷത്താണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും ബിജെപി നേടുമെന്ന്‌ യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

വായിക്കുക:  മാണ്ഡ്യയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നടി സുമലത

യാരഗട്ടിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ജനങ്ങള്‍ 22 സീറ്റ് നല്‍കുകയാണൈങ്കില്‍ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറുമെന്ന് യെദ്യൂരപ്പ സൂചിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിരഞ്ഞടുപ്പ് ചട്ടം പുറപ്പെടുവിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് യെദ്യൂരപ്പയുടെ ഈ വിവാദപ്രസ്താവന.

Slider
Loading...
Slider

Related posts

error: Content is protected !!