ശീതള പാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് മയക്കിയതിന് ശേഷം തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് ഭാര്യയെ കൊലപ്പെടുത്തി;വൈദ്യുതാഘാതം ഏറ്റു മരിച്ചതാണ് എന്ന് രേഖകള്‍ ഉണ്ടാക്കി മൃതശരീരം സ്വദേശമായ ആന്ധ്രയിലേക്ക് കൊണ്ട് പോയി;മൃതദേഹം തിരിച്ചയച്ച് ആന്ധ്രപോലീസ്;അതിബുദ്ധി കാണിച്ച ടെക്കി എച്ച്.എ.എല്‍.പോലീസിന്റെ പിടിയില്‍.

ബെംഗളൂരു : എല്ലാ മേഖലയിലും അതി ബുദ്ധിമാന്‍മാര്‍ ഉണ്ടാകും,ടെക്കികളുടെ ഇടയിലും സ്വഭാവികയും ഉണ്ടാകും.എന്നാല്‍ നമ്മള്‍ എത്ര ബുദ്ധി പ്രയോഗിച്ചാലും നിയമത്തിന്റെ മൂന്നാം കണ്ണില്‍ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ല ,മാത്രമല്ല വളരെ വലിയ കുറ്റങ്ങള്‍ ആണ് ചെയ്യുന്നത് എങ്കില്‍ ഉറപ്പായും കുടുങ്ങും.അതാണ്‌ നമ്മുടെ നിയമ വ്യവസ്ഥയുടെ സൗന്ദര്യം.

സ്വന്തം ഭാര്യയെ  ശീതള പാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് മയക്കിയതിന് ശേഷം തലയണ കൊണ്ട് ശ്വാസം മുട്ടിച്ച്  കൊലപ്പെടുത്തി,അതിന് ശേഷം ബന്ധുക്കളോടെല്ലാം അറിയിച്ചു ഭാര്യ വൈദ്യുതാഘാതമേറ്റ് മരിച്ചു എന്ന് മാത്രമല്ല അതിനുള്ള തെളിവുകളും ഉണ്ടാക്കി.അവസാനം പോലീസ് പിടിയിലുമായി.

സംഭവം നടന്നത് കഴിഞ്ഞ ശനിയാഴ്ച യാണ് നഗരത്തില്‍ ജോലി ചെയ്യുന്ന മൂന്നു വര്ഷം മുന്‍പ് മാത്രം വിവാഹിതനായ ശ്രീനിവാസ റെഡ് ഡി (34) തന്റെ ഭാര്യയും മറ്റൊരു സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയുമായിരുന്ന വെങ്കടമ്മ (30) നെയാണ് ക്രൂരമായ രീതിയില്‍ വകവരുത്തിയത്.

വായിക്കുക:  അനന്തപുരിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി!! ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട 5 സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം അനന്തപുരിയ്ക്ക്.

ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തിന്‍റെ കയ്യില്‍ ഇലക്ട്രിക്‌ ഹീറ്റെര്‍ വച്ച് ഫോട്ടോ എടുത്ത് വൈദ്യുതാഘാതം മൂലമാണ് മരണമുണ്ടായത് എന്നതിന് തെളിവ് ഉണ്ടാക്കിയതിനു ശേഷം ലോകല്‍ പോലീസിനെ അറിയിക്കാതെ സ്വദേശമായ നെല്ലൂരിലെക്ക് ആംബുലന്‍സില്‍ കൊണ്ട് പോയി,ഞായറാഴ്ച് രാവിലെ അവിടെ എത്തിയപ്പോള്‍ ഭാര്യയുടെ ബന്ധുക്കള്‍ക്ക് സംശയം തോന്നുകയും അവര്‍ അവിടത്തെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

നെല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും,വിവരം എച് എ എല്‍ പോലീസിനെ അറിയിക്കുകയും മൃതദേഹം തിരിച്ചയക്കുകയും ചെയ്തു.തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ശ്രീനിവാസ് പഴയ കഥ തന്നെ തുടര്‍ന്ന് എങ്കിലും അവസാനം സത്യം തുറന്നു പറയുകയായിരുന്നു.മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ വച്ച് പോസ്റ്റ്‌ മോര്‍ട്ടത്തിനു വിധേയമാക്കിയപ്പോള്‍ മരണ കാരണം കണ്ടെത്താനായി.

വായിക്കുക:  കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷം നടന്നു.

“തങ്ങള്‍ക്കു കുട്ടികള്‍ ഇല്ലെന്നും,കുട്ടികള്‍ ഉണ്ടാകാന്‍ ആവശ്യമായ ശാസ്ത്രക്രിയ്യക്ക്‌ വിധേയയകാന്‍ ഭാര്യ സമ്മതിക്കുന്നില്ലെന്നും,തുടര്‍ച്ചയായി മൊബൈലില്‍ ചാറ്റ് ചെയ്യുന്ന ഭാര്യ അതിനു ശേഷം ഹിസ്റ്ററി മായ്ച്ച കളയുകയും ചെയ്യുന്നു ” തുടങ്ങിയ കാരണങ്ങളാല്‍ ആണ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ എന്ന് ശ്രീനിവാസ് വെളിപ്പെടുത്തി.

 

 

Slider
Slider
Loading...

Related posts

error: Content is protected !!