ഡി.കെ.ശിവകുമാറിന്റെ മധ്യസ്ഥ ശ്രമം പരാജയം;കോൺഗ്രസിന് തലവേദനയായി “സക്കരെ നാടു”; മണ്ഡ്യയിൽ നിന്നു തന്നെ മൽസരിക്കുമെന്ന് ഉറപ്പ് പറഞ്ഞ് സുമലത;പിൻതുണ പ്രഖ്യാപിച്ച് മണ്ഡലത്തിലെ കോൺഗ്രസ് നേതൃത്വവും അംബരീഷ് ആരാധകരും;നിഖിൽ ഗൗഡയുടെ നില പരുങ്ങലിൽ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : സക്കരെ നാടു എന്നാണ് മണ്ഡ്യയുടെ വിളിപ്പേര് ,കരിമ്പു കൃഷി തന്നെയാണ് ഇവിടത്തെ പ്രധാന ഉപജീവന മാർഗ്ഗം. “മണ്ഡ്യത ഖണ്ഡു” (മണ്ഡ്യയുടെ പുരുഷൻ)എന്നാണ് മുൻ സാൻഡൽ വുഡ് സൂപ്പർ താരം റിബൽ സ്റ്റാർ അംബരീഷ് അറിയപ്പെട്ടിരുന്നത്. മണ്ഡ്യയിലെ മലവള്ളിയിൽ ജനിച്ച അംബരീഷ് ഏത് ഉയർച്ചയിലും ആ നാടിന്റെ കൂടെ നിന്നു. സൂപ്പർ താരമായി കേന്ദ്ര സംസ്ഥാന മന്ത്രിയായി.

അതേ അംബരീഷിന്റെ വിധവ മലയാളികളുടെ “ക്ലാര ” എന്ന സുമലത ഇപ്പോൾ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.ജെഡിഎസ് സ്ഥാനാർത്ഥി നിഖിൽ ഗൗഡയെ അംഗീകരിക്കില്ല എന്നാണ് ഒരു വിഭാഗം കോൺഗ്രസ് അണികളും പ്രദേശിക നേതാക്കളും പറയുന്നത്. സുമലതയുടെ വിജയം ഉറപ്പാക്കാമെന്നും അവർ പറയുന്നു.

ഞായറാഴ്ച ഡി.കെ.ശിവകുമാർ നടത്തിയ അത്താഴ വിരുന്നിൽ പ്രധാന പ്രാദേശിക നേതാക്കൾ ആരും പങ്കെടുത്തില്ല. ദളിന്റെ ഏജന്റായി സി കെ ശിവകുമാർ മണ്ഡ്യയിലെത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് സിറ്റി മുൻസിപ്പൽ കൗൺസിൽ മുൻ അംഗവും കോൺഗ്രസ് നേതാവായ അനിൽ കുമാർ പറഞ്ഞു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: