ബെംഗളൂരു സൗത്തിൽ ബി.ജെ.പി സ്ഥാനാർഥി തേജസ്വിനി അനന്ത്കുമാർ തന്നെ..

ബെംഗളൂരു: ബെംഗളൂരു സൗത്ത് മണ്ഡലത്തിൽ മത്സരിക്കാൻ അന്തരിച്ച ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എച്ച്.എൻ. അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്ത്കുമാർ സമ്മതിച്ചു. കഴിഞ്ഞ ദിവസം ബി.ജെ.പി. നേതാവ് ആർ. അശോക് തേജസ്വിനിയെ കണ്ട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം പാർട്ടിയുടെ താത്പര്യത്തിനനുസരിച്ച് മുന്നോട്ടുപോകുമെന്ന് തേജസ്വിനി അറിയിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം താത്പര്യമില്ലാതിരുന്ന തേജസ്വിനിയോട് ബി.ജെ.പി. കേന്ദ്ര-സംസ്ഥാന നേതൃത്വം മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മണ്ഡലത്തെക്കുറിച്ച് നന്നായി അറിയാവുന്ന തേജസ്വിനിയെത്തന്നെ ഇവിടെ മത്സരിപ്പിക്കണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം.

വായിക്കുക:  60ലക്ഷം രൂപയുടെ മോഷണമുതലുമായി തമിഴ്‌നാട്ടിൽ നിന്നുള്ള മോഷണസംഘം പിടിയിൽ

1996 മുതൽ അനന്ത്കുമാറാണ് ബെംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധാനംചെയ്തത്. കഴിഞ്ഞ നവംബറിലാണ് എച്ച്.എൻ. അനന്ത്കുമാർ അന്തരിച്ചത്.

Slider
Loading...
Slider

Related posts

error: Content is protected !!