കണ്ണൂര്‍ എക്‌സ്പ്രസ് യശ്വന്തപുരത്തുനിന്ന് പുനരാരംഭിക്കുമെന്ന് മന്ത്രി സദാനന്ദഗൗഡ; ഈ വിഷയത്തിൽ വീണ്ടും റെയിൽവേ മന്ത്രിയെ കാണുമെന്നും മന്ത്രി.

ബെംഗളൂരു : യാത്രക്കാരെ നിത്യദുരിതത്തിലാക്കിയ റെയില്‍വെ ഉദ്യോഗസ്ഥരുടെ നടപടിയ്ക്ക് പരിഹാരമാവുന്നു. കണ്ണൂര്‍ എക്‌സ്പ്രസ് ഉടന്‍തന്നെ യശ്വന്തപുരത്തുനിന്ന് പുനരാംഭിക്കുമെന്ന് യശ്വന്ത്പുര്‍ ഉള്‍പ്പെടുന്ന ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുള്ള ലോകസഭാംഗം കൂടിയായ കേന്ദ്രമന്ത്രി സദാനന്ദഗൗഡ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു.

ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍, പാലക്കാട് ഫോറം തുടങ്ങിയ സംഘടനകളും ആക്ഷന്‍ കൗണ്‍സിലും നല്‍കിയ നിവേദനങ്ങള്‍ രണ്ടാഴ്ച മുമ്പ് റെയില്‍ മന്ത്രി പീയൂഷ് ഗോയലിന് കൈമാറിയിരുന്നു. വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കാമെന്ന് റെയില്‍വെ മന്ത്രി, സദാനന്ദഗൗഡയ്ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

വായിക്കുക:  ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റില്ല, യുവാവിനെ അശോക്‌നഗർ പോലീസ് അറസ്റ്റുചെയ്തു!

തീരുമാനം എടുത്തുകഴിഞ്ഞെന്നും കണ്ണൂര്‍ എക്‌സ്പ്രസ്സ് എത്രയും വേഗം യശ്വന്തപുരത്തുനിന്ന് പുനരാരംഭിക്കുമെന്നും റെയില്‍ മന്ത്രി അറിയിച്ചതായി സദാനന്ദഗൗഡ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളോട് വിശദീകരിച്ചു. ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം തീരുമാനം വൈകാതിരിക്കാന്‍ നാളെ വീണ്ടും റെയില്‍വെ മന്ത്രിയെ നേരില്‍ കാണുന്നുണ്ടെന്നും സദാനന്ദഗൗഡ അറിയിച്ചു.

ദിനേഷ് പിഷാരടി, വിഷ്ണുമംഗലം കുമാര്‍, ഹരിനായര്‍, റിനീഷ് പൊതുവാള്‍, സന്തോഷ് കുമാര്‍, വിജയന്‍ കോത്തന്നൂര്‍, കൃഷ്ണകുമാര്‍, ഹരികുമാര്‍ തുടങ്ങിയവരാണ് ആക്ഷന്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ചു സദാനന്ദഗൗഡയെ കണ്ടത്.

വായിക്കുക:  വ്യക്തിവൈരാഗ്യം അവസാനിച്ചത് ക്രൂരകൊലപാതകത്തിൽ; യുവതിയുടെ ശരീരഭാഗങ്ങൾ മുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയില്‍!!

വിഷ്ണുമംഗലം കുമാര്‍
Mob : 97391 77560

കെ. സന്തോഷ് കുമാര്‍
Mob : 98452 83218

Slider
Slider
Loading...

Related posts

error: Content is protected !!