ഉത്തര കേരളത്തിലേക്കുള്ള പാതയിലെ അരക്ഷിതാവസ്ഥ തുടരുന്നു?;മണ്ഡ്യയിൽ മലയാളിയുടെ കാർ തടഞ്ഞു നിർത്തി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചത് ഇതിൽ ഏറ്റവും പുതിയത്.

ബെംഗളൂരു : നഗരത്തിൽ നിന്നും മൈസൂരു, മാണ്ഡ്യ വഴി നാട്ടിലേക്കുള്ള പാത വളരെ അപകടം പിടിച്ചതായി മാറിയതായാണ് കഴിഞ്ഞ കുറച്ച് കാലമായി വരുന്ന വാർത്തകൾ പലപ്പോഴും ഈ റോഡിൽ കെ എസ് ആർ ടി ബസിനെ വരെ ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, സ്വകാര്യ വാഹനങ്ങൾ നിരവധി അക്രമണത്തിന് വിധേയമായിട്ടുണ്ട്. ആ ശ്രേണിയിലേക്ക് പുതിയ ഒരു വാർത്ത കൂടി.

വായിക്കുക:  ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ!

സംഭവം നടന്നത് ഇന്നലെ വൈകുന്നേരത്തോടെയാണ്, കണ്ണൂർ സ്വദേശി സലീമിന്റെ കേരള റജിസ്ട്രേഷൻ കാറാണ് യെലവാല റോഡിൽ മറ്റൊരു വാഹനത്തിലെത്തിയ നാലു പേർ ചേർന്ന് തടഞ്ഞു നിർത്തിയത്.

ഡ്രൈവറെ ക്രൂരമായി മർദ്ധിക്കുക്കുകയും കല്ലുകൊണ്ട് കാറിന്റെ ചില്ല് തകർക്കുകയും ചെയ്തു.

സമീപത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ ശ്രമിച്ചു എന്നാൽ കാർ പിടിച്ചു വക്കേണ്ടി വരും എന്നറിയച്ചതിനാൽ സലിം പിൻമാറുകയായിരുന്നു.

Slider
Loading...
Slider

Related posts

error: Content is protected !!