ഓവർടേക്ക് ചെയ്യാൻ സൈഡ് കൊടുത്തില്ലെന്നു ആരോപിച്ച് മലയാളിയുടെ കാർ തകർത്തു!

ബെംഗളൂരു: പാനൂർ സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ആക്രമിക്കപ്പെട്ടത്. നഗരത്തിൽ നിന്ന് കണ്ണൂർ പാനൂരിലേക്കുപോയ വാഹനത്തിന് നേരെയായിരുന്നു ആക്രമണം. ഓവർടേക്ക് ചെയ്യാൻ സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു ആക്രമണം.

കെ.എൽ. രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിനെ പിന്നിൽ നിന്നെത്തിയ വാഹനം തടഞ്ഞിട്ട് വാഹനത്തിലുണ്ടായിരുന്നവർ കാറിന്റെ ചില്ല് ആക്രമിച്ചുതകർക്കുകയായിരുന്നു. ആക്രമികൾ മദ്യലഹരിയിലായിരുന്നുവെന്ന് ഇന്നോവയിലുണ്ടായിരുന്നവർ പറഞ്ഞു.

വായിക്കുക:  ടിക്ക് ടോക്ക് നിരോധിക്കുമോ? യുവാക്കളുടെ ഹരമായി മാറിയ ചൈനീസ് ആപ്പ് നിരോധിക്കണം എന്ന ആവശ്യവുമായി കര്‍ണാടക വനിതാ കമ്മിഷന്‍ കോടതിയെ സമീപിക്കുന്നു.

കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്തോടെ കെ.ആർ.എസ്. പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയെങ്കിലും പിറ്റേദിവസം വരാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ശ്രീരംഗപട്ടണയ്ക്കും യെൽവാലയ്ക്കും ഇടയിൽ വെച്ചായിരുന്നു സംഭവം.

Slider
Slider
Loading...

Related posts

error: Content is protected !!