പാക്കിസ്ഥാനില്‍ അടുത്ത ഐപിഎല്‍, ചിരിയടക്കാനാകാതെ ആരാധകര്‍

ലാഹോര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി പാക് താരം ഉമര്‍ അക്മല്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ വൈറലാകുന്നു. വീഡിയോയില്‍ സംസാരിക്കവെ ഉമര്‍ അക്മലിന് പറ്റിയ ഒരു അമിളിമാണ് സാധാരണമായി തയാറാക്കിയ വീഡിയോ ശ്രദ്ധ നേടാന്‍ കാരണ൦. സംസാരിക്കുന്നതിനിടെ ‘പിഎസ്എല്‍’ എന്നതിന് പകരം ‘ഐഎസ്എല്‍’ എന്നാണ് ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ് താരമായ അക്മല്‍ പറഞ്ഞത്.

‘ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടാണ് കറാച്ചി. ഇവിടുത്തെ ആരാധകര്‍ എത്രമാത്രം പിന്തുണക്കുന്നുവോ അത്രമാത്രം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനാവും, ആരാധകര്‍ ഈ രീതിയില്‍ പിന്തുണച്ചാല്‍ അടുത്ത ഐപിഎല്‍, ക്ഷമിക്കണം പിഎസ്എല്‍ കറാച്ചിയില്‍ തന്നെ നടക്കും’ ഉമര്‍ പറഞ്ഞു.

വായിക്കുക:  ധോണി ഇല്ലെങ്കിൽ ചെന്നൈ തോൽക്കും!!! തികച്ചും ഏകപക്ഷീയമായ കളിയില്‍ ഹൈദരാബാദ് സിഎസ്‌കെയെ നിഷ്പ്രഭരാക്കി.

ഐപിഎല്ലില്‍ പാക്കിസ്ഥാന്‍ താരങ്ങളുടെ സാന്നിധ്യമില്ലാതായിട്ട് വര്‍ഷങ്ങളായിട്ടും കളിക്കാരുടെ മനസില്‍ ഇപ്പോഴും ഐപിഎല്‍ ഉണ്ടെന്നത് ഉമറിന്‍റെ വാക്കുകളില്‍ നിന്ന് വ്യക്തമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതുവരെ ഒരു പിഎസ്എല്‍ മത്സരം പോലും കറാച്ചിയില്‍ നടന്നിട്ടില്ല. ഈ വര്‍ഷം കറാച്ചിയില്‍ മാച്ചിനു സാധ്യതയുണ്ടായിരുന്നെങ്കിലും പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുയർന്ന രാഷ്ട്രീയ സമ്മർദ്ദം മൂല൦ പദ്ധതികളില്‍ മാറ്റമുണ്ടാകുകയായിരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!