ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മു​ള്ള ജീവിച്ചിരിക്കുന്ന വ​നി​ത​യാ​യി 116കാ​രി​

ടോ​ക്കിയോ: ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മു​ള്ള ജീവിച്ചിരിക്കുന്ന വ​നി​ത​യാ​യി 116കാ​രി​ കെ​യി​ന്‍ ത​നാ​ക ഗി​ന്ന​സ്​ ബു​ക്ക് ​ഓഫ് റെക്കോര്‍ഡ്‌സില്‍. ജ​പ്പാ​ന്‍ ന​ഗ​ര​മാ​യ ഫു​ക്കു​വോ​ക്ക​യി​ലെ ന​ഴ്​​സി൦ഗ് ഹോ​മി​ല്‍ ക​ഴി​യു​ന്ന കെയിനെ ശനിയാഴ്ചയാ​ണ്​ ഔദ്യോ​ഗി​ക​മാ​യി ലോ​ക മു​ത്ത​ശ്ശി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

കുടുംബത്തിന്‍റെ സാന്നിധ്യത്തിലാണ് കെയിനെ ലോക മുത്തശ്ശിയായി പ്രഖ്യാപിച്ചത്. 1903 ജ​നു​വ​രി ര​ണ്ടി​ന് ജനിച്ച​ ത​നാ​ക 1922ല്‍ ​ഹി​ഡി​യോ ത​നാ​ക​യെ വി​വാ​ഹ൦ കഴിച്ചു. നാ​ലു മ​ക്ക​ളുള്ള ഇവര്‍ ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുകയും ചെയ്തിരുന്നു. ചിട്ടയായ ദിനചര്യകള്‍ പിന്തുടരുന്ന മുത്തശ്ശി രാ​വി​ലെ ആ​റു മ​ണി​ക്ക്​ എ​ഴു​ന്നേ​ല്‍​ക്കും.  വായനയില്‍ താത്പര്യമുള്ള  മു​ത്ത​ശ്ശിയുടെ ഇഷ്ട വിഷയം  ഇ​പ്പോ​ഴും ഗ​ണി​തശാസ്ത്രമാണ്.

വായിക്കുക:  പ്രവാസികളെ വെട്ടിലാക്കി വിമാനടിക്കറ്റ് നിരക്ക് വര്‍ദ്ധന!!

ചിയോ മിയാകോ എന്ന മറ്റൊരു ജാപ്പനീസ് മുത്തശ്ശിയായിരുന്നു കെയിന് മുന്‍പ് ലോക മുത്തശ്ശിയായി അറിയപ്പെട്ടിരുന്നത്. 117ാം വയസിലാണ് ചിയോ അന്തരിച്ചത്. ചിയോയ്ക്ക് മുന്‍പ് ലോക മുത്തശ്ശിയായി അറിയപ്പെട്ടിരുന്നതും ഒരു ജാപ്പനീസ് വനിതയായിരുന്നു.

ആയുര്‍ദൈര്‍ഘ്യം പൊതുവേ കൂടുതലായ ജാപ്പനീസ് വിഭാഗ൦ തന്നെയാണ്  പ്രായമായ വ്യക്തികളുടെ റെക്കോര്‍ഡില്‍ മുന്നിട്ട് നില്‍ക്കുന്നത്. എന്നാൽ, ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി സ്വന്തമാക്കാന്‍ കെയിന്‍ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

വായിക്കുക:  പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പ്രവിശ്യയില്‍ ഭീകരാക്രമണം;ഗ്വാദറില്‍ പേള്‍ കോണ്ടിനെന്‍റല്‍ ഹോട്ടെലില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.

ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന പദവി 122 വർഷം ജീവിച്ചിരുന്ന ജീൻ ലൂയിസ് കൽമെന്‍റ് എന്ന ഫ്രഞ്ച് വനിതയാണ്‌. കഴിഞ്ഞ ജനുവരിയില്‍ മരണപ്പെട്ട മസാസോ നോനാകയായിരുന്നു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍. ജാപ്പനീസ് സ്വദേശിയായിരുന്ന മസാസോയുടെ മരണത്തിനു ശേഷം ആ സ്ഥാനത്തേക്ക് മറ്റൊരാളെ ഗിന്നസ് ഇതുവരെ പരിഗണിച്ചിട്ടില്ല.

Slider
Slider
Loading...

Related posts

error: Content is protected !!