വിജയ്‌ സേതുപതി നായകനായെത്തുന്ന ‘സിന്ധുബാദി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

വിജയ്‌ സേതുപതി നായകനായെത്തുന്ന ‘സിന്ധുബാദി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അങ്ങാടിതെരുവ് അഞ്ജലിയാണ് നായിക. സീതാകത്തിക്ക് ശേഷം വിജയ് സേതുപതി നായക വേഷത്തിലെത്തുന്ന ചിത്രം  ഒരു ആക്ഷന്‍ മാസ് എന്‍റര്‍ടെയ്‌നറാണ്.

പേരന്‍പിന്‍റെ വന്‍ വിജയത്തിന് ശേഷം അഞ്ജലി നായികയായെത്തുന്ന ചിത്രം കൂടിയാണ് സിന്ധുബാദ്. സേതുപതിയുടെ മകന്‍ സൂര്യ അഭിനയിച്ചിട്ടുള്ള ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ മലേഷ്യയായിരുന്നു. രണ്ടു വര്‍ഷത്തോളമെടുത്താണ് സംവിധായകന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

വായിക്കുക:  "മലബാറി പെണ്ണെ..." ഒരൊന്നൊന്നര പ്രണയകഥയിലെ പുതിയ വീഡിയോ ഗാനം...

യുവന്‍ ശങ്കര്‍രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. നേരത്തെ പന്നിയാരും പദ്മിനിയും എന്ന ചിത്രത്തിനു വേണ്ടി വിജയ് സേതുപതിയും അരുണ്‍കുമാറും ഒന്നിച്ചിരുന്നു. ജനുവരിയില്‍ വിജയ് സേതുപതിയുടെ ജന്മദിനത്തിലായിരുന്നു സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് റൂബെന്‍ എഡിറ്റി൦ഗ് ചെയ്യുന്നു. വന്‍സന്‍ മൂവീസ്,കെ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എസ് എന്‍ രാജരാജന്‍,ഷാന്‍ സുദര്‍ശന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

Slider
Slider
Loading...

Written by 

Related posts

error: Content is protected !!