വഞ്ചിതരാകാതിരിക്കുക! – ബെംഗളൂരു വാർത്തയുടെ അറിയിപ്പ്.

Loading...

 

 

ബഹുമാന്യരായ വായനക്കാരെ ,

കഴിഞ്ഞ 4 വർഷമായി ബെംഗളൂരു വാർത്ത നിങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു വരികയാണ്, നഗരത്തിലെ മലയാളികൾക്ക് അറിയാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ / വാർത്തകൾ മാതൃഭാഷയിൽ നിങ്ങളുടെ വിരൽ തുമ്പിലെത്തിക്കുക എന്ന കർമ്മം ആണ് ഇത്രയും കാലം ഞങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നത്. പല പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട്
ഇത് ബെംഗളൂരു മലയാളികൾക്ക് ഉപകാരപ്രദമായ രീതിയിൽ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ ഇതു വരെ നിങ്ങളോരോരുത്തരും നൽകിയ അകമഴിഞ്ഞ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുന്നു, അതിനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ചില വ്യക്തികളോ ഗ്രൂപ്പുകളോ ഞങ്ങളുടെ പേരും ലോഗോയു മറ്റും ഉപയോഗിക്കുന്നതായി ചില അഭ്യുദയകാംക്ഷികളായ വായനക്കാർ ഞങ്ങളെ അറിയിക്കുകയുണ്ടായി.അവരോട് ഈ അവസരത്തിൽ നന്ദി പറയുന്നതോടൊപ്പം തന്നെ

വായിക്കുക:  മൈസൂരു-ഇരിട്ടി അന്തർ സംസ്ഥാന പാതയിൽ റോഡ് തകർന്നു;വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു.

“ബെംഗളൂരുവാർത്തയുടെ ലോഗോ പതിച്ചു കൊണ്ടോ പേരു പറഞ്ഞു കൊണ്ടോ പ്രതിനിധി ആണ് എന്ന് അവകാശപ്പെട്ടുകൊണ്ടോ ആരെങ്കിലും നിങ്ങളെ സമീപിക്കുകയാണെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ ഐഡിയിലോ / വാട്സ് ആപ്പ് നമ്പറിലോ / ഫേസ്ബുക്ക് പേജിലോ / മൊബൈൽ നമ്പറിലോ ബന്ധപ്പെട്ട് അവർ വ്യാജരല്ല എന്ന് ഉറപ്പ് വരുത്തുക. പരസ്യവുമായി ബന്ധപ്പെട്ട് താഴെ കൊടുത്ത ചാനലുകൾ വഴി ഉറപ്പു വരുത്താതെ നടത്തുന്ന സാമ്പത്തിക വിനിമയത്തിൽ ബെംഗളൂരു വാർത്തക്ക് യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല” എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

വായിക്കുക:  ദ്രാവിഡ് 'ഇടം കയ്യന്‍'; ഐസിസിക്കെതിരെ ആരാധകര്‍!!

ഇതു വരെ വായനക്കാരായ നിങ്ങൾ നൽകിയ സഹകരണത്തിന് നന്ദി അറിയിക്കുന്നതോടൊപ്പം തന്നെ മുന്നോട്ടുള്ള ഞങ്ങളുടെ പ്രയാണത്തിൽ ഒരു ചാലക ശക്തിയായും തിരുത്തൽ ശക്തിയായും നിങ്ങളുടെ സഹകരണവും സാന്നിധ്യവും പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു.

എന്ന്

ചീഫ് എഡിറ്റർ

ഇ മെയിൽ : bvaartha@gmail.com
മൊബൈൽ :+91 8296704560 (മാര്‍ക്കെറ്റിംഗ്)
വാട്സ് ആപ്പ് /കാള്‍ : +91 8880173737
ഫേസ്ബുക്ക് ഐ ഡി : https://www.facebook.com/bengaluru.vartha.3
ഫേസ്ബുക്ക് പേജുകൾ : https://www.facebook.com/bvartha
Or
https://www.facebook.com/BengaluruMalayalees

Slider
Slider
Loading...

Related posts

error: Content is protected !!