തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ ജനങ്ങൾക്ക് മൊബൈൽ ആപ്പ് വഴി പരാതിപ്പെടാം.

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ ജനങ്ങൾക്ക് തന്നെ എളുപ്പം പരാതിപ്പെടുന്നതിനായി ഒരു സിവിജിൽ ആപ്പ് (cVIGIL app) തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിരിക്കുകയാണ്. ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ നൂറ് മിനിറ്റിൽ (ഒരു മണിക്കൂർ 40 മിനിറ്റിൽ) നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ് എന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ പറഞ്ഞു.

വായിക്കുക:  റെയില്‍വേ യാത്രക്കാരെ ഞെട്ടിക്കാന്‍ ബയപ്പനഹള്ളി!നഗരത്തിലെ മൂന്നാമത്തെ റെയിൽവേ കോച്ചിംഗ് ടെർമിനൽ ബയപ്പനഹള്ളിയിൽ ജൂണിൽ പ്രവർത്തനമാരംഭിക്കും;ലോക നിലവാരമുള്ള റെയില്‍വേ ടെര്‍മിനല്‍ 3 വര്‍ഷത്തിനുള്ളില്‍ തയ്യാറാകും;ചിത്രശലഭത്തിന്റെ ഡിസൈനുള്ള കെട്ടിടം,വിമാനത്താവളത്തിലെ പോലെ പ്രത്യേകം ആഗമന-നിഗമന പാതകൾ,250 കോടി മുതൽ മുടക്കുന്ന പ്രൊജക്റ്റിന്റെ പ്രത്യേകതകള്‍ ഇവയാണ്.

പെരുമാറ്റ ചട്ട ലംഘനം ശ്രദ്ധയിൽ പെടുകയാണെങ്കിൽ അതിന്റെ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം ആപ്പ് വഴി തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുക്കാം. വളരെ എളുപ്പം ഉപയോഗിക്കാവുന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷനാണ് സിവിജിൽ ആപ്പ്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വീഡിയോ, ഫോട്ടോ ഓപ്ഷനുകൾ തിരഞ്ഞെടുത്ത് ദൃശ്യം പകർത്തുക. ശേഷം വിഷയത്തെ കുറിച്ച് ഒരു കുറിപ്പ് കൂടി ചേർത്ത് കമ്മീഷന് അയച്ചുകൊടുക്കാം.

വായിക്കുക:  ടിക്ക് ടോക്ക് നിരോധിക്കുമോ? യുവാക്കളുടെ ഹരമായി മാറിയ ചൈനീസ് ആപ്പ് നിരോധിക്കണം എന്ന ആവശ്യവുമായി കര്‍ണാടക വനിതാ കമ്മിഷന്‍ കോടതിയെ സമീപിക്കുന്നു.

പരാതിപ്പെടുന്നയാൾ അയാളുടെ വ്യക്തിത്വം വെളിപ്പെടുത്തണമെന്ന് നിർബന്ധമില്ല. ഇതുവഴി പെരുമാറ്റ ചട്ടലംഘനം പരാതിപ്പെടുന്നതിലെ നൂലാമാലകൾ ഒഴിവാക്കാക്കുയാണ് കമ്മീഷൻ.

 

Slider
Slider
Loading...

Related posts

error: Content is protected !!