വിവാഹ വേദിയില്‍ കേക്ക് കൊടുക്കാതെ കളിപ്പിച്ചു; മുഖത്തടിച്ച് വരന്‍!!

ഒരു സ്ത്രീയുടെയും പുരുഷന്റെയും  സ്വപ്നതുല്യമായ നിമിഷമാണ് വിവാഹം എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ലല്ലോ അല്ലെ. കാലം മാറിയതിനൊപ്പം വിവാഹത്തിന്റെയും  രീതികളും മാറിയിരിക്കുകയാണ്. പ്രതീക്ഷിക്കാത്ത തമാശകളും രസങ്ങളും ഇപ്പോള്‍ വിവാഹത്തില്‍ നമ്മള്‍ കാണുന്നുണ്ട്.

അത്തരമൊരു തമാശയ്ക്കിടെയാണ് ഇവിടെ മറ്റൊരു സംഭവം അരങ്ങേറിയിരിക്കുന്നത്. അത് മറ്റൊന്നുമല്ല വരന്‍ നവവധുവിന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വീഡിയോ കാണാം: 

ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുമാണ് വധുവിന്റെ ഒരു ചെറിയ തമാശയ്ക്ക് വരന്‍ ഈ വിധം പ്രതികരിച്ചത്. അധികം സന്തോഷമില്ലാത്ത മുഖവുമായാണ് വരനും, വധുവും വേദിയില്‍ നില്‍ക്കുന്നത്.

വായിക്കുക:  താടിക്കാരുടെ പുതിയ ട്രെന്‍ഡ്!!

മധുരം പങ്കുവെയ്ക്കാനായി കേക്ക് മുറിക്കുകയും, അതിഥികള്‍ ചിത്രം പകര്‍ത്തുകയും ചെയ്യവെയാണ് മറ്റുള്ളവരെ ഞെട്ടിച്ച് കൊണ്ട് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വരന്‍ നല്‍കിയ കേക്ക് കഴിച്ച ശേഷമാണ് വധു ചടങ്ങിന് വരന്‍റെ നേര്‍ക്ക് നീട്ടിയ കേക്കിന്റെ കഷണം പിന്‍വലിച്ച് രസിച്ചത്, പക്ഷെ അത് തീരെ ഇഷ്ടപ്പെടാത്ത വരന്‍ എന്ത് ചെയ്തെന്നോ ഒട്ടും മടിക്കാതെ വധുവിന്‍റെ മുഖമടച്ചു കൊടുത്തു.

വായിക്കുക:  പാകിസ്ഥാനി ബാര്‍ബര്‍ ഷോപ്പിലെത്തി 'അഭിനന്ദന്‍ മീശ' വെച്ച് മലയാളികള്‍!!

പെട്ടന്നുള്ള കിട്ടിയ അടിയില്‍ വീഴാന്‍ പോകുന്ന വധുവിനെയും വീഡിയോയില്‍ കാണാം. മറ്റ് അതിഥികള്‍ വരനെ പിടിച്ചുമാറ്റുമ്പോള്‍ വേദനയുള്ള മുഖവുമായി നില്‍ക്കുന്ന വധുവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്.

Slider
Loading...
Slider

Related posts

error: Content is protected !!