കന്നഡ സൂപ്പർതാരം യഷിനെ വധിക്കാൻ കൊട്ടേഷൻ ഏറ്റെടുത്ത 3 പേർ മാരകായുധങ്ങളുമായി പോലീസിന്റെ പിടിയിൽ.

Loading...

ബെംഗളൂരു :കന്നഡ സൂപ്പർതാരം യഷിനെ വധിക്കാൻ കൊട്ടേഷൻ ഏറ്റെടുത്ത 3 പേർ മാരകായുധങ്ങളുമായി പോലീസിന്റെ പിടിയിലായി.

നിതീഷ്, നിത്യാനന്ദ, മധുസുദനൻ എന്നിവരെയാണ് ശേഷാദ്രിപുരത്തിനടുത്തു വച്ച് വടിവാൾ അടക്കമുള്ള മാരകായുധങ്ങളുമായി കർണാടക ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കന്നഡയിലെ ഒരു പ്രധാന നടനെ വധിക്കാനുള്ള ക്വട്ടേഷൻ നടപ്പാക്കാനുള്ള ഉദ്യമത്തിലായിരുന്നു തങ്ങളെന്ന് നിതീഷ് പോലീസിനോട് സമ്മതിച്ചു.

എന്നാൽ ഈ ക്വട്ടേഷൻ തങ്ങൾക്ക് നൽകിയത് അവരുടെ നേതാവായ സ്ലം ഭരതും ഷെഫിയും ചേർന്നാണ് എന്നും അവർ സമ്മതിച്ചു.

ആഴ്ചകൾക്ക് മുൻപ് തന്നെ സ്ലം ഭരത് പോലീസിന്റെ പിടിയിലായിരുന്നു, അപ്പോൾ തന്നെ നടനെ ഇല്ലായ്മ ചെയ്യാനുള്ള ക്വട്ടേഷൻ തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് പോലീസ് ചോദ്യം ചെയ്യലിൽ സ്ലംഭരത് സമ്മതിച്ചിരുന്നു.എന്നാൽ ആ സമയത്ത് പോലീസ് അത് അത്ര കാര്യമാക്കി എടുത്തില്ല.

വായിക്കുക:  അച്ഛനെ കൊലപ്പെടുത്തിയ പത്താംക്ലസ്കാരിയുടെ മൊഴിയില്‍ ഞെട്ടി പൊലീസ്!!

എന്നാൽ ഈ മൂന്ന് അനുയായികളെ പിടിച്ചതോടെ പോലീസ് ഈ വിഷയം ഗൗരവമായി എടുത്തിരിക്കുകയാണ്.

ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റിലുള്ള സ്ലം ഭരതിനെ വിട്ടുകിട്ടാൻ തിങ്കളാഴ്ച്ച പോലീസ് അപേക്ഷ സമർപ്പിക്കും.

ഭരതിനെ വിട്ടുകിട്ടിയതിന് ശേഷം ആരാണ് സൂപ്പർ താരത്തെ വധിക്കാൻ ക്വട്ടേഷൻ നൽകിയത് എന്ന് മനസ്സിലാക്കാൻ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

വായിക്കുക:  ഗണേശോത്സവത്തെ വരവേൽക്കാൻ ഉദ്യാനനഗരമൊരുങ്ങി.

നിരവധി കന്നഡ സിനിമകളിലൂടെ പ്രശസ്തനായ നായക നടനാണ് യഷ്, ഒരു കെ എസ് ആർ ടി സി ഡ്രൈവറുടെ മകനായി ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് സാന്റൽവുഡ്‌ കീഴടക്കിയ യുവ നടൻ. മുഗ്ഗിന മനസ്സു, മിസ്റ്റർ രാമചാരി തുടങ്ങിയ സിനിമകളിൽ നായികയായ രാധിക പണ്ഡിറ്റിനെ ജീവിതത്തിലും നായികയാക്കിയ യഷ് ,കെ ജി എഫ് എന്ന സിനിമയിലൂടെ ദക്ഷിണേന്ത്യയിലും പ്രശസ്തനായി.

Slider
Slider
Loading...

Related posts

error: Content is protected !!