കസ്റ്റമറായ യുവതിയുടെ മുന്നിൽ വച്ച് ഡ്രൈവർ സ്വയംഭോഗം ചെയ്ത സംഭവം;ഓലക്കും സർക്കാറിനും ഹൈക്കോടതി നോട്ടീസയച്ചു.

Loading...

ബെംഗളൂരു : കഴിഞ്ഞ ഓഗസ്റ്റ് 23നാണ് സംഭവം ,യാത്ര ചെയ്യാനായി ഓല ടാക്സി വിളിച്ച യുവതിയെ വാഹനത്തിൽ കയറ്റിയതിന് ശേഷം ഡൈവർ തന്റെ മൊബൈലിൽ യുവതിക്ക് കാണത്തക്ക രീതിയിൽ അശ്ലീല ചിത്രം കാണുകയും സ്വയംഭോഗത്തിൽ ഏർപ്പെടുകയും ചെയ്തു.

നഗരത്തില്‍ ഓല ടാക്സിയും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല! ഓടിക്കൊണ്ടിരിക്കുന്ന ടാക്സിയില്‍ അശ്ലീല വീഡിയോ കണ്ട് സ്വയം ഭോഗം ചെയ്ത ടാക്സി ഡ്രൈവര്‍ക്ക് എതിരെ പോലീസില്‍ പരാതി;കൈ മലര്‍ത്തി ഓല.

22 കാരിയായ യുവതി ഓഫീസിലേക്ക് പോകുമ്പോഴാണ് സംഭവം. ഡ്രൈവറുടെ പെരുമാറ്റത്തിൽ ഭയന്നു പോയ യുവതി വണ്ടി നിർത്താൻ ആവശ്യപ്പെട്ടു എങ്കിലും കേൾക്കാൻ ഡ്രൈവർ തയ്യാറായില്ല. ഓഫീസിലെത്തിയ യുവതി ഓലക്ക് പരാതി നൽകി. ഡ്രൈവറെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി എന്നും കൗൺസിലിംഗിന് അയച്ചു എന്നും ഓല അറിയിച്ചു.

വായിക്കുക:  ഏഴിന് പ്രധാനമന്ത്രി നഗരത്തിൽ.

പരാതി പിൻവലിക്കാൻ സമ്മർദ്ദം ഉണ്ടാവുകയും ചെയ്തു.ഇതിനെ തുടർന്ന് ഡ്രൈവർക്കെതിരെ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

വായിക്കുക:  ചാമരാജ്‌നഗർ ഗുണ്ടൽപേട്ടിൽ ഗർഭിണിയായ ഭാര്യയുടെയും മകന്റെയും മാതാപിതാക്കളുടെയും നെറ്റിയിൽ വെടിയുതിർത്തശേഷം വ്യവസായി ജീവനൊടുക്കി

നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ ഗതാഗത മന്ത്രാലയത്തിനും വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്നും ഹൈക്കോടതി നോട്ടീസ് അയച്ചു.

Slider
Slider
Loading...

Related posts

error: Content is protected !!