ഗൂഗിളിന്റെ ‘ബോലോ’ ആപ്പ്; ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കും!

കുട്ടികളെ സഹായിക്കുന്ന ബോലോ മൊബൈല്‍ ആപ്ലിക്കേഷനുമായി ഗൂഗിള് രംഗത്ത്‍. ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കാന്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ ബോലോ പുറത്തിറക്കിയിരിക്കുന്നത്. രക്ഷിതാക്കള്‍ക്ക് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി നല്‍കാം.

ദിവസം 10 മുതല്‍ 15 മിനിട്ട് വരെ ആപ്പിന്റെ സേവനം ഉപയോഗിച്ചാല്‍ തന്നെ കുട്ടികള്‍ക്ക് ഭാഷാ മികവ് ഉണ്ടാക്കാമെന്നും കശ്യപ് അവകാശപ്പെട്ടു. കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന യാതൊരു വിവരവും ആപ്പ് ശേഖരിക്കുകയില്ല.

വായിക്കുക:  ബൈക്കിൽ നിന്ന് കുഴഞ്ഞുവീണ് മലയാളി വിദ്യാർത്ഥി മരിച്ചു.

സൗജന്യ സേവനം നല്‍കുന്ന ബോലോ ആപ്പില്‍ പരസ്യമില്ലെന്നതും ശ്രദ്ധേയമാണ്. ഓഫ്‌ലൈനായും സേവനം ലഭ്യമാണ്. ഇത് കുട്ടികളുടെ ശ്രദ്ധ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് പോകുന്നതിനെ തടയുമെന്നും പറയുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!