ബെംഗളൂരുവിൽ നിന്ന് വെള്ളിത്തിരയിലേക്ക് ചുവടുവെച്ച ‘ശ്രുതി നായർ’ ഇനി പുതുമണവാട്ടി!!!

ബെംഗളൂരു: നഗരത്തിൽ നിന്ന് വെള്ളിത്തിരയിലേക്ക് ചുവടുവെച്ച ബെംഗളൂരു മലയാളി ‘ശ്രുതി നായർ’ ഇനി പുതുമണവാട്ടിയുടെ വേഷത്തിൽ. മിഥുന്‍ മാനുവല്‍ തോമസ്‌ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അര്‍ജന്‍റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവ്’ലാണ് ശ്രുതി മണവാട്ടിയായി എത്തുന്നത്.

കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രത്തിലെ ബി കെ ഹരിനാരായണന്‍ വരികളെഴുതിയ “കാത്തുകാത്തേ” എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

വായിക്കുക:  ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാന്‍ഡിലായ ഒഎം ജോര്‍ജ് ഒളിവില്‍ കഴിഞ്ഞത് കര്‍ണ്ണാടകയില്‍; പിടിയിലാകുമെന്നു ഉറപ്പായതോടെ കീഴടങ്ങി.

ആട് 2വിന് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ഒരു വിവാഹ വീടിന്‍റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താരയാണ്.  കാളിദാസും,ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണിത്.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണധീവേയുടെയാണ് ക്യാമറ. അശോകൻ ചരുവിലിന്‍റെ കഥയെ ആസ്പദമാക്കി ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Slider
Loading...
Slider

Written by 

Related posts

error: Content is protected !!