നഗരത്തിൽ ഇലക്‌ട്രിക് റെന്റൽ ബൈക്കുകള്‍ അവതരിപ്പിച് ‘യുലു’; ആദ്യ ഘട്ടത്തിൽ 250 ബൈക്കുകള്‍!!

ബെംഗളൂരു: നഗരത്തിൽ ഇലക്‌ട്രിക് റെന്റൽ ബൈക്കുകള്‍ അവതരിപ്പിച് ‘യുലു’; ആദ്യ ഘട്ടത്തിൽ 250 ബൈക്കുകള്‍!!

ഹ്രസ്വദൂര യാത്രക്കാരെ ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി യുലു ബൈക്ക്സ്. ഇലക്‌ട്രിക് ബൈക്കുകള്‍ ബ൦ഗളൂരു നിരത്തിലിറക്കാനാണ് യുലുവിന്‍റെ തീരുമാനം. ബൈക്കുകള്‍ ആവശ്യമുള്ള യാത്രക്കാര്‍ യുലു സോണില്‍ നിന്ന് ബൈക്കുകള്‍ സെലക്‌ട് ചെയ്തെടുക്കാവുന്നതാണ്. 10 രൂപയാണ് അടിസ്ഥാന നിരക്ക്. തുടര്‍ന്ന് വരുന്ന ഓരോ മിനിറ്റിനും 10 രൂപ വീതം ഈടാക്കുന്നതാണ്.

വായിക്കുക:  നഗരത്തെ തണുപ്പിച്ച് വേനൽമഴ തുടരുന്നു; രണ്ടുദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

ബൈക്ക് റീച്ചാര്‍ജിംഗ് കമ്പനി തന്നെയാണ് നടത്തുന്നത്. ഉപയോഗം കഴിഞ്ഞാല്‍ നഗരത്തിലെ ഏതെങ്കിലും യുലു സോണില്‍ ബൈക്കുകള്‍ തിരിച്ചേല്‍പ്പിക്കാനും സാധിക്കും. എം.ജി റോഡിലും ഇന്ദിരാ നഗറിലുമായി മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടങ്ങളില്‍ 250 ബൈക്കുകള്‍ ലഭ്യമാക്കുക.

Slider
Slider
Loading...

Related posts

error: Content is protected !!