“മതനിരാസമല്ല മതസമന്വയമാണ് കാലഘട്ടത്തിന്റെ ആവശ്യം.ജനാധിപത്യത്തിന്റെ വിശാല സങ്കൽപ്പം ഉറപ്പാക്കുന്നതും അതാണ്”

ബെംഗളൂരു : “മതനിരാസമല്ല മതസമന്വയമാണ് കാലഘട്ടത്തിന്റെ ആവശ്യം.ജനാധിപത്യത്തിന്റെ വിശാല സങ്കൽപ്പം ഉറപ്പാക്കുന്നതും അതാണ് ” ഡോക്ടർ ഫാദർ മാത്യൂ ചന്ദ്രൻകുന്നേൽ അഭിപ്രായപ്പെട്ടു .സർഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ജനാധിപത്യ സ്വാതന്ത്യവും മതവിശ്വാസവും എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഇടതുപക്ഷ ചിന്തകൻ ആർ .വി .ആചാരി ,സംഘമിത്ര പിആർഒ കൃഷ്‌ണകുമാർ കടമ്പൂർ ,പുരോഗമനവാദിയും പ്രഭാഷകനുമായ ഗോപാലകൃഷ്‌ണൻ തലവടി എന്നിവരായിരുന്നു മറ്റു പ്രസംഗകർ .മാധ്യമപ്രവർത്തകൻ വിഷ്ണുമംഗലം കുമാർ മോഡറേറ്ററായിരുന്നു .സർഗധാര പ്രസിഡണ്ട് ശാന്തമേനോന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സഹദേവൻ സ്വാഗതവും വൈസ് പ്രസിഡണ്ട് പി .കൃഷ്‌ണകുമാർ നന്ദിയും ആശംസിച്ചു.രവീന്ദ്രൻ,നവീൻ,   സി .ഡി .തോമസ് , രാധാകൃഷ്ണമേനോൻ,എന്നിവർ സംസാരിച്ചു.9964352148

Slider
Slider
Loading...
വായിക്കുക:  മാസങ്ങളായി ശമ്പളം നല്‍കാത്ത സ്വകാര്യസ്ഥാപന ഉടമയെ ജീവനക്കാര്‍ തട്ടിക്കൊണ്ട് പോയി!!

Related posts

error: Content is protected !!