ചികിത്സ തേടി നഗരത്തില്‍ എത്തുന്ന നിര്‍ധനര്‍ക്ക് ഇനി ഈ മേല്‍ക്കൂരയ്ക്കു താഴെ സുരക്ഷിതമായ ഒരിടമുണ്ട്‌;സ്നേഹത്തിന്റെ,കരുതലിന്റെ,മാനുഷികമൂല്യങ്ങളുടെ സൌധം ..ശിഹാബ് തങ്ങള്‍ സെന്‍റെര്‍ ഫോര്‍ ഹ്യുമാനിറ്റി ഇന്ന് ഉത്ഘാടനം ചെയ്യും.

ബെംഗളൂരു : നഗരത്തിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ആള്‍ ഇന്ത്യ കെ എം സി സി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല.വിദഗ്ദ ചികിത്സക്ക് ഉള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍,ചികിത്സ ചിലവുകളില്‍ ഇളവ് ലഭ്യമാക്കി ക്കൊടുക്കല്‍,സ്കോളര്‍ ഷിപ്‌ വിതരണം,റംസാന്‍ റിലീഫ് കിറ്റ്‌,സാമ്പത്തിക പ്രതിസന്ധികളില്‍ ഉള്ളവര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കല്‍,മരണപ്പെടുന്ന രോഗിളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍,ഇഫ്താര്‍ വിരുന്നുകള്‍ തുടങ്ങിയ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എ ഐ കെ എം സി സി എന്നും മുന്നില്‍ ഉണ്ട്.

വായിക്കുക:  ശ്രീ മുത്തപ്പന്‍ തെയ്യമഹോത്സവം നാളെ മത്തിക്കെരെയില്‍.

ആതുര സേവന ജീവകാരുണ്യ  രംഗത്ത് ജാതി മത വര്‍ണ ദേശ ഭാഷ വൈജത്യങ്ങള്‍ക്ക് അതീതമായി കെ എം സി സി നടത്തുന്ന  പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍തൂവല്‍ ആയി മാറുകയാണ് ഇന്ന് ഉത്ഘാടനം ചെയ്യുന്ന ശിഹാബ് തങ്ങള്‍ സെന്‍റെര്‍ ഫോര്‍ ഹ്യുമാനിറ്റി,എന്നാ സ്ഥാപനം.

ഇന്ന് വൈകുന്നേരം 6 മണിക്ക്  ശ്രീ  പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്‍വഹിക്കും കര്‍ണാടക മുഖ്യമന്ത്രി ശ്രീ എച് ഡി കുമാരസ്വാമി മുഖ്യാഥിതി ആയിരിക്കും കര്‍ണാടക മന്ത്രിമാരായ കെ ജെ ജോര്‍ജ്,ഡി കെ ശിവകുമാര്‍  ശ്രീ പി കെ കുഞ്ഞാലിക്കുട്ടി ,ശ്രീ കെ സി വേണുഗോപാല്‍ ,ഇ ടി മുഹമ്മദ്‌ ബഷീര്‍ അടക്കമുള്ള നിരവധി രാഷ്ട്രീയ സാമൂഹിക മേഖലയില്‍ ഉള്ളവരും ജന പ്രതിനിധികളും പങ്കെടുക്കും.നിംഹാന്‍സ് കണ് വെന്ഷന്‍ സെന്‍റെറില്‍ ആണ് പരിപാടികള്‍ നടക്കുന്നത്.

വായിക്കുക:  കെ.എസ്.ആർ.ടി.സി. ബസ്സിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച യാത്രക്കാരന്‍ പിടിയിൽ

 

Slider
Loading...
Slider

Related posts

error: Content is protected !!