ഉത്തരേന്ത്യയില്‍ മാത്രം പ്രചാരത്തിലുള്ള “ബുള്‍ബുള്‍”എന്നാ ഉപകരണത്തില്‍ മാന്ത്രിക സംഗീതം തീര്‍ത്ത് ഒരു എഴുവയസ്സുകാരി വിസ്മയമാകുന്നു.

ഇതു ഏഞ്ചലിൻ മരിയ ഏബിൾ, പാകിസ്താനിലും, നോർത്ത് ഇന്ത്യയിലും പ്രചാരത്തിലുണ്ടായിരുന്ന “ബുൾ ബുൾ” എന്നാ പഴയകാല സംഗീത ഉപകരണം വായിക്കുന്ന മലയാളി പെൺകുട്ടി..
സ്നേഹ സംഗീതത്തിൽ അതിർത്തികൾ മായിച്ചു, മുത്തച്ഛന്റെ ശിഷ്യത്വത്തിൽ ബുൾ ബുളിൽ മാന്ത്രിക സംഗീതം ഒരുക്കി ഏഞ്ചലിൽ മരിയ ഏബിൾ എന്ന കൊച്ചുമിടുക്കി…

ബുൾ ബുൾ എന്ന സംഗീത ഉപകരണത്തെ പറ്റി അധികമാരും കേട്ടുകാണില്ല, നല്ല കൈവഴക്കം ഉണ്ടെകിൽ മാത്രമേ ഈ ഉപകരണത്തെ നിയന്ത്രത്തിലാക്കാൻ സാധിക്കു. “ബുൾബുൾ ” എന്ന സംഗീത ഉപകരണ വായനയുമായി എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിനിയായ കൊച്ചു മിടുക്കി…..ഏവർക്കും പ്രിയങ്കരിയാകുന്നു.ഉത്തരേന്ത്യയിലും, പാക്കിസ്ഥാനിലും പ്രചാരത്തിലുള്ള സംഗീത ഉപകരണമാണ് ബുൾബുൾ. കൈവഴക്കം കൊണ്ടും , നിയന്ത്രണം കൊണ്ടും ഈ ഉപകരണത്തെ കൈയ്യടക്കത്തിൽ ആക്കിയിരിക്കുകയാണ് ഏഴു വയസുകാരി ഏഞ്ചലിൻ മരിയ ഏബിൾ എന്ന കൊച്ചു മിടുക്കി.

പഞ്ചാബിലും, ചില ഉത്തരേന്ത്യൻ സംസഥാനങ്ങളിലും പ്രചാരത്തിലുള്ള ബുൾ ബുൾ മറ്റു രാജ്യങ്ങളിലും നേർത്ത വ്യത്യാസത്തോടെ പ്രചാരത്തിലുണ്ട്. സംഗീതം പൊഴിക്കുന്ന ബുൾ ബുൾ എന്ന കിളിയിൽ നിന്നാണ് ഈ പേര് ഈ ഉപകരണത്തിന് കിട്ടിയത്. രണ്ടു കൂട്ടം കമ്പികളാണ്. പിയാനോയിലേതുപോലെ കീകളും, ഗിറ്റാറിന്റെതുപോലെ സ്ട്രിങ്ങുകളുമാണ് ബുൾ ബുൾ നു.ജപ്പാൻ ബാൻജോ, ഇന്ത്യൻ ബാൻജോ എന്നീ പേരുകളും ബുൾ ബലിനുണ്ട്. 1930കളിലാണ് തെക്കനേഷ്യയിൽ ബുൾ ബുൾ എത്തുന്നത്, പിന്നീട് ഇന്ത്യൻ സംഗീതത്തിന്റെ ഭാഗമായി. ഇലക്ട്രോണിക് ഉപകരണങ്ങളുടെ കടന്നു വരവോടെ ബുൾ ബുൾ കാലഹരണപ്പെട്ടു. കോതമംഗലം ചേലാട് സെന്റ്. സ്റ്റീഫൻ ബസ്‌ അനിയാ പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ഏഞ്ചലിൻ മരിയ. ബുൾബുൾ വായന കൂടാതെ നിരവധി ചിത്ര രചന മത്സരങ്ങളിലും വിജയിയാണ് ഏഞ്ചലിൻ .ബാലരമ പെയിന്റിംഗ് മത്സരം,കളിക്കുടുക്ക കളറിംഗ് മത്സരം, മാതൃഭൂമി മിന്നാമിന്നി കളറിംഗ് മത്സരം, തുടങ്ങിയതിലെല്ലാം വിജയി ആണ് ഏഞ്ചലിൻ…..

വായിക്കുക:  സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങളുടെ പട്ടികയിൽ പുതിയതായി നാല് വനമേഖലകൾ കൂടി
വായിക്കുക:  വിധാൻ സൗധ പരിസരത്തു നിന്നും 26 ലക്ഷം രൂപ പിടിച്ചെടുത്തുമായി ബന്ധപ്പെട്ട് മന്ത്രി പൂട്ടരംഗഷെട്ടിയെ 6 മണിക്കൂർ ചോദ്യം ചെയ്തു.

ചിത്ര കലയിലും, ബുൾ ബുൾ വായനയിലും ഏഞ്ചലിന്റെ ഗുരു മുൻ സംസ്ഥാന, ദേശീയ അധ്യാപക അവാർഡ് ജേതാവും,കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ മുൻ ചിത്രകലാ അധ്യാപകനുമായിരുന്ന മുത്തച്ഛൻ ശ്രീ. സി. കെ. അലക്സാണ്ടർ ആണ്. മുൻ കോതമംഗലം സബ് -ജില്ലാ സ്കൂൾ യുവജനോത്സവ കലാപ്രതിഭയും, ആകാശവാണി വയലും വീടും, കൃഷിപാഠം പരമ്പരകളിലെ സ്ഥിരം ശ്രോതാവും വിജയിയും കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ബയോ സയൻസ് വിഭാഗം ലാബ് അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സ്‌ ന്റെയും ചേലാട് സെന്റ്. സ്റ്റീഫൻ ബസ് -അനിയാ സ്കൂൾ അദ്ധ്യാപിക സ്വപ്ന പോൾ ന്റെയും മകളാണ് ഏഞ്ചലിൻ..

ഇതു എറണാകുളം ജില്ലയിലെ കോതമംഗലംകാരി ഏഞ്ചലിൻ മരിയ ഏബിൾ. മലയാളികൾക്കും, ന്യൂ ജനറേഷനും അത്ര സുപരിചിതമല്ലാത്തതും, പാകിസ്താനിലും, നോർത്ത് ഇന്ത്യയിലും ഒരു കാലത്ത് പ്രചാരത്തിൽ ഉണ്ടായതുമായ “ബുൾ ബുൾ “എന്നാ പഴയ കാല വാദ്യോപക രണം കൊണ്ട് ഭക്തിഗാനങ്ങളും, ചലച്ചിത്ര ഗാനങ്ങളും എല്ലാം വായിക്കുന്ന കേരളത്തിലെ പ്രായം കുറഞ്ഞ കൊച്ചു കാലാകാരിയെ പ്രോത്സാഹിപ്പിക്കേണ്ടത് ഒരു സഹൃദയന്റെയും കടമയാണ്.

വായിക്കുക:  ഇല്ലാത്ത അർബുദത്തിന്റെ പേരിൽ ഈജിപ്ഷ്യൻ യുവതിയെ ചികിൽസിക്കുകയും 3 ശസ്ത്രക്രിയകൾ നടത്തുകയും കീമോ നടത്തുകയും ചെയ്തതായി പരാതി;ചികിൽസാ പിഴവിനെ തുടർന്ന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശേഷാദ്രിപുരം അപ്പോളോ ആശുപത്രിക്കെതിരെ അവിടെ തന്നെ ജോലി ചെയ്യുകയായിരുന്ന യുവതി;വാദങ്ങൾ നിഷേധിച്ച് ആശുപത്രി അധികൃതർ.
Slider
Slider
Loading...

Related posts

error: Content is protected !!