സത്രീ ശാക്തീകരണത്തിന്റെ വിസിലടി.

പെൺകരുത്ത് വിളിച്ചോതുന്ന ,വ്യക്തിത്വമുള്ള നായികമാർ നയിക്കുന്ന ഒരു ഡസനിലേറെ ചിത്രങ്ങൾ ഇത്തവണ മേളയിൽ കണ്ടു .കൂട്ടത്തിൽ ഏറ്റവും മികച്ചതായി അനുഭവപ്പെട്ടത് തർക്കിഷ്‌ ചിത്രമായ സിബൽ ആണ് .കാഗ്ല സെൻസിർസിയും ഗുലാം ഗയോവാനിറ്റിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണിത് .

തർക്കി കരിങ്കടൽ മേഖലയിലെ മലയോരഗ്രാമത്തിൽ ജിവിക്കുന്ന സിബൽ എന്ന യുവതിയുടെ പോരാട്ട കഥയാണ് സിനിമ .സിബലിന് ഒരു അനുജത്തിയും പിതാവും മാത്രമേയുള്ളൂ .മുൻപട്ടാളക്കാരനായ പിതാവിനു ഒരു കടയുണ്ട് .അയാൾ ഗ്രാമമുഖ്യനുമാണ് .സുന്ദരിയായ സിബലിന് സംസാരശേഷിയില്ല .ശാപമേറ്റവളെന്ന് കരുതുന്ന അവളെ നാട്ടുകാർക്ക് കണ്ടുകൂടാ .പിതാവിന് സ്നേഹമാണെങ്കിലും സഹോദരി അകന്നുനില്ക്കുന്നു .വിസിലടിയിലൂടെയാണ് സിബൽ വീട്ടുകാരുമായി സംസാരിക്കുക .

വായിക്കുക:  ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതികൾ പണികൊടുത്തു.. വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

ഗ്രാമീണ പാരമ്പര്യവുമായി ബന്ധപ്പെട്ട വിസിലടി ഭാഷ നാട്ടുകാരിൽ ചിലർക്കും മനസിലാവും .നാട്ടുകാർക്ക് ഭീഷണി ഉയർത്തുന്ന ചെന്നായയെ കൊന്നാൽ തനിക്ക്‌ അംഗീകാരം കിട്ടുമെന്ന് കരുതുന്ന അവൾ സദാ തോക്കും കൊണ്ടാണ്‌ യാത്ര .കാടിനോട് ചേർന്നുകിടക്കുന്ന തോട്ടത്തിൽ അവൾക്കൊരു കാവൽപുരയുണ്ട് .ഒരു ദിവസം കാടനക്കിയത് ചെന്നായയാണെന്ന്‌ കരുതി തോക്കുചൂണ്ടിയപ്പോൾ അവളുടെ മേൽ ചാടിവീണത്‌ ഒരാളായിരുന്നു .അയാൾ അവളുടെ ജീവിതത്തിന്റെ ഗതിമാറ്റിയെങ്കിലും കഥ തീരുന്നില്ല .

വായിക്കുക:  കർണാടക-കേരള ആർ ടി സി ബസുകളിലെ വിഷു സ്പെഷൽ സർവ്വീസുകളിൽ ബുക്കിംഗ് ആരംഭിച്ചു;ഏപ്രിൽ 12 വെള്ളിയാഴ്ചയിലെ ടിക്കറ്റുകൾ വളരെ വേഗത്തിൽ തീരുന്നു.

നിരവധി ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുകയും പുതിയ ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു .പ്രശസ്ത നടി ഡാമിയ സോൺമെസ് ആണ് സിബലിനെ അഭിനയമികവുകൊണ്ട് അവിസ്മരണീയമാക്കിയിട്ടുള്ളത് .ഒന്നാന്തരം തിരക്കഥ ,അതിസൂക്ഷ്മതലങ്ങൾ ശ്രദ്ധിക്കുന്ന സംവിധാനം ,ശബ്ദവിന്യാസം .ഇതൊക്കെയും നായികാകഥാപാത്രത്തിന്റെ സവിശേഷതയും അഭിനയമികവും ചേരുമ്പോൾ സിബൽ മേളയിലെ മികച്ച ചിത്രങ്ങളിൽ ഒന്നാകുന്നു .

Slider
Loading...
Slider

Written by 

കേരള ശബ്ദം ആഴ്ചപ്പതിപ്പിന്റെ ബെംഗളൂരു ബ്യുറോ ചീഫ് ആണ് ലേഖകന്‍.നിരവധി ലേഖനങ്ങളും കഥകളും മലയാളത്തിലെ പ്രധാന പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ച്‌ വന്നിട്ടുണ്ട്.കേരള ശബ്ദത്തില്‍ ഇപ്പോള്‍ ഒരു നോവല്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

Related posts

error: Content is protected !!