ട്രെയിനില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ ഇനി ചാര്‍ട്ട് തയ്യാറായാലും അറിയാം!

ന്യൂഡൽഹി: ട്രെയിനില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ ഇനി റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറായാലും അറിയാം. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. ഇതിലൂടെ ചര്‍ട്ട് തയ്യാറായാലും ഒഴിവുള്ള കോച്ചുകളുടെയും ബര്‍ത്തുകളുടെയും വിന്യാസം ഗ്രാഫിക്കല്‍ ചിത്രങ്ങളോടുകൂടി ലഭിക്കും.

നിലവില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് സീറ്റ് ഉറപ്പാക്കാന്‍ കഴിയാത്ത യാത്രക്കാര്‍ ഒഴിവുള്ള സീറ്റുകള്‍ക്കായി ടിടിഇയുടെ പുറകെ ഓടുന്നതായാണ് കണ്ടിട്ടുള്ളത്. ഇതിനു മാറ്റം വരുത്തിയാണ്  ഐ.ആര്‍.സി.ടി.സി പുതിയ സംവിധാനം രംഗത്തിറക്കുന്നത്. വിവിധ തീവണ്ടികളിലെ ഒന്‍പത് ക്ലാസുകളുടെയും 120 വ്യത്യസ്ത കോച്ചുകളുടെയും വിന്യാസം വെബ്‌സൈറ്റില്‍ കാണാം. തീവണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പ് തയ്യാറാക്കുന്ന ആദ്യ ചാര്‍ട്ടിലെ വിവരങ്ങള്‍ അപ്പോള്‍തന്നെ ലഭ്യമാകും.

വായിക്കുക:  കേരളത്തെ വീണ്ടും വിമര്‍ശിച്ച് പ്രധാനമന്ത്രി!!

കൂടാതെ തീവണ്ടി പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് രണ്ടാ ചാര്‍ട്ടും തയ്യാറാക്കും. ആദ്യ ചാര്‍ട്ടിലെ യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍, പുതിയ ബുക്കിങ്ങുകള്‍ എന്നിവയാണ് രണ്ടാം ചാര്‍ട്ടിലുണ്ടാകുക. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും കാണുന്ന ഒഴിവുള്ള സീറ്റുകള്‍ ഓണ്‍ലൈനായും തീവണ്ടിയിലെ ടി.ടി.ഇ.മാര്‍ വഴിയും ബുക്ക് ചെയ്യാനാകും. നേരത്തേ ചാര്‍ട്ട് തയ്യാറാക്കിയതിനു ശേഷമുള്ള ബര്‍ത്ത്, സീറ്റ് ഒഴിവുവിവരം  റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ അറിയാന്‍ സാധിച്ചിരുന്നുള്ളൂ.

വായിക്കുക:  ബി.ബി.എം.പി.മുന്‍ ഡെപ്യൂട്ടി മേയറും സീനിയര്‍ ബി.ജെ.പി നേതാവുമായ എം.ലക്ഷ്മി നാരായണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

പല ട്രെയിനുകളിലും ഈ സംവിധാനം മുന്‍പ് തന്നെ നിലവില്‍ വന്നിട്ടുണ്ട് ഐ ആര്‍ സി ടി സി വെബ്സൈറ്റ് വഴി കറന്റ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള സംവിധാനവും മുന്‍പ് തന്നെ തുടങ്ങിയിരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!